

ന്യൂഡല്‍ഹി: ആവശം നിറഞ്ഞ പോരാട്ടത്തില്‍ എഷ്യ കപ്പ് ഫൈനലില്‍ പാകിസ്ഥാനെ തോല്‍പ്പിച്ച ടീം ഇന്ത്യയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടി നല്‍കിയ ഓപറേഷന്‍ സിന്ദൂറിനോട് ഉപമിച്ചാണ് പ്രധാന മന്ത്രിയുടെ പ്രതികരണം. 'ഗെയിം ഫീല്‍ഡിലെ ഓപറേഷന്‍ സിന്ദൂര്‍, ഫലം ഒന്നുതന്നെ -ഇന്ത്യ ജയിച്ചിരിക്കുന്നു. നമ്മുടെ ക്രിക്കറ്റ് താരങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍' എന്നായിരുന്നു മോദിയുടെ എക്‌സ് പോസ്റ്റ്.
രാഷ്ട്രപതിയുള്‍പ്പെടെ പ്രമുഖ നേതാക്കള്‍ എല്ലാം ടീം ഇന്ത്യയ്ക്ക് ആശംസകളുമായി എത്തി. ടൂര്‍ണമെന്റില്‍ ഒരു മത്സരവും തോല്‍ക്കാതെ സമ്പൂര്‍ണ ആധിപത്യം അടയാളപ്പെടിക്കൊണ്ടുള്ള ഇന്ത്യയുടെ മഹത്തരമാണെന്നായിരുന്നു രാഷ്ട്രപതിയുടെ പ്രതികരണം. കേരള മുഖ്യമന്ത്രി പിണറായി വിജയനും ഇന്ത്യന്‍ ടീമിന് അഭിനന്ദനങ്ങളുമായി പോസ്റ്റ് പങ്കുവച്ചു. ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ പാകിസ്ഥാനെ തോല്‍പ്പിച്ച് ഏഷ്യാ കപ്പ് കിരീടം സ്വന്തമാക്കിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് അഭിനന്ദനങ്ങള്‍ എന്നാണ് പിണറായി വിജയന്റെ പ്രതികരണം.
നിരവധി നാടകീയ മുഹൂര്‍ത്തങ്ങള്‍ക്ക് വേദിയായി ദുബൈ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഞായറാഴ്ച നടന്ന ഫൈനലില്‍ അഞ്ച് വിക്കറ്റിനാണ് ഇന്ത്യ പാകിസ്ഥാനെ തകര്‍ത്തത്. ഏഷ്യ കപ്പ് ടൂര്‍ണമെന്റിലെ ഒന്‍പതാം കിരീടമാണ് ഇന്ത്യ സ്വന്തമാക്കിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates