'ഞാന്‍ വികാരാധീനനാണ്, ജീവിതത്തില്‍ ആദ്യം'; പ്രാണപ്രതിഷ്ഠയ്ക്കായി 11 ദിവസത്തെ വ്രതമെടുത്ത് മോദി

എല്ലാ ഇന്ത്യക്കാരുടെയും പ്രതിനിധിയായി പ്രാണപ്രതിഷ്ഠയില്‍ പങ്കെടുക്കാന്‍ ദൈവമാണ് തിരഞ്ഞെടുത്തത്
പ്രധാനമന്ത്രി നരേന്ദ്രമോദി/ പിടിഐ
പ്രധാനമന്ത്രി നരേന്ദ്രമോദി/ പിടിഐ
Updated on: 
1 min read

ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയ്ക്കു മുന്നോടിയായി 11 ദിവസത്തെ വ്രതാചരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. എക്‌സില്‍ പങ്കുവച്ച ശബ്ദ സന്ദേശത്തില്‍ പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചു. 


താന്‍ വികാരാധീനനാണെന്ന് മോദി സന്ദേശത്തില്‍ പറയുന്നു: ''ഞാന്‍ വികാരാധീനനാണ്. ജീവിതത്തില്‍ ആദ്യമായാണ് ഇത്തരമൊരു അനുഭവം. എല്ലാ ഇന്ത്യക്കാരുടെയും പ്രതിനിധിയായി പ്രാണപ്രതിഷ്ഠയില്‍ പങ്കെടുക്കാന്‍ ദൈവമാണ് തിരഞ്ഞെടുത്തത്. ഈ മംഗളകര്‍മത്തിന്റെ ഭാഗമാകുന്നതു ഭാഗ്യമാണ്. ഈ സമയത്ത് സ്വന്തം വികാരവിചാരങ്ങള്‍ പ്രകടിപ്പിക്കുന്നതു പ്രയാസമാണെങ്കിലും അതിനായി ശ്രമിക്കുന്നു. ഞാന്‍ ജനങ്ങളുടെ അനുഗ്രഹം തേടുകയാണ്''- മോദി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

cow shelter
Glacial Lake Outburst In Bhutan
Linga prasad, Sandeep Rathore
sc on bank responsibility digital fraud
X

FOLLOW US

ON GOOGLE DISCOVER