

ഹൈദരാബാദ്: നിങ്ങളുടെ പെണ്‍കുട്ടി 'ലവ് ജിഹാദിന്' ഇരയാകുകയും തിരിച്ചുവരാന്‍ വിസമ്മതിക്കുകയും ചെയ്താല്‍ വിഷം കൊടുക്കണമെന്ന തെലങ്കാന നിയമസഭാംഗത്തിന്റെ പരാമര്‍ശം വിവാദത്തില്‍. ഹൈദരാബാദിലെ ഗോഷാമഹലില്‍ നിന്നുള്ള എംഎല്‍എയായ ടി രാജാ സിങും പ്രവാചകന്‍ മുഹമ്മദിനെക്കുറിച്ച് അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയതിന് വിമര്‍ശനത്തിന് ഇരയായി. കഴിഞ്ഞ ആഴ്ച ദസറ ആഘോഷത്തിനിടെ മധ്യപ്രദേശില്‍ നടന്ന ഒരു പൊതുപരിപാടിയില്‍ മുന്‍ കേന്ദ്രമന്ത്രിയായ രാജാ സിങ് നടത്തിയ പരാമര്‍ശത്തിന്റെ വിഡിയോ ഓണ്‍ലൈനിലൂടെ പുറത്തുവരികയായിരുന്നു. തുടര്‍ന്നാണ് ശനിയാഴ്ച പൊലീസ് കേസെടുത്തത്.
ഇതാദ്യമായല്ല രാജാ സിങ് ഇത്തരം വിവാദ പരാമര്‍ശങ്ങള്‍ നടത്തുന്നത്. കഴിഞ്ഞ വര്‍ഷം ഗോവ സന്ദര്‍ശിച്ചപ്പോള്‍, ക്രിസ്ത്യന്‍ സമൂഹം ഹിന്ദുക്കളുമായി ഐക്യപ്പെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മുസ്ലീം പുരുഷന്മാരും ഹിന്ദു സ്ത്രീകളും തമ്മിലുള്ള ബന്ധം 'ലവ് ജിഹാദ്'ആണെന്നാണ് വലതുപക്ഷ ഗ്രൂപ്പുകളുടെ ആരോപണം. നിര്‍ബന്ധിതമായി മുസ്ലീം സ്ത്രീകളെ മതം മാറ്റാനുള്ള തന്ത്രമാണിതെന്നും അവര്‍ ആരോപിക്കുന്നു.
2022 ഓഗസ്റ്റില്‍ പ്രവാചകനെക്കുറിച്ച് പരാമര്‍ശം നടത്തിയ ഒരു വിഡിയോ പുറത്തുവിട്ടതിന് ഹൈദരാബാദ് പൊലീസ് സിങിനെ അറസ്റ്റ് ചെയ്തിരുന്നു. സ്റ്റാന്‍ഡ്-അപ്പ് കോമിക് മുനവര്‍ ഫാറൂഖിയുടെ ഷോയെയ്ക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങള്ഡ വിവാദമാവുകയായിരുന്നു. ഇത് പ്രതിഷേധങ്ങള്‍ക്കിടയാക്കി. തുടര്‍ന്ന് ബിജെപിയില്‍ നിന്ന് അദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്തു. മണിക്കൂറുകള്‍ക്കുള്ളില്‍ അദ്ദേഹത്തെ ജാമ്യത്തില്‍ വിടുകയും ചെയ്തു. രണ്ട് ദിവസത്തിന് ശേഷം വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ടു. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി ഒക്ടോബറില്‍ അദ്ദേഹത്തിന്റെ സസ്പെന്‍ഷന്‍ പിന്‍വലിച്ചു. ആവര്‍ത്തിച്ചുള്ള വിദ്വേഷ പ്രസംഗവും അക്രമത്തിന് പ്രേരിപ്പിക്കലും ചൂണ്ടിക്കാട്ടി ഫെയ്‌സ്ബുക്ക് അപകടകാരിയായ വ്യക്തിയെന്ന് വിശേഷിപ്പിക്കുകയും 2020ല്‍ സിങിനെ മെറ്റയുടെ എല്ലാ പ്ലാറ്റ്‌ഫോമുകളില്‍ നിന്നും വിലക്കുകയും ചെയ്തു. 2014 ലെ ആദ്യ തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പില്‍ തുടങ്ങി, തുടര്‍ച്ചയായി മൂന്ന് തവണ സിങ് ബിജെപിക്ക് വേണ്ടി ഗോഷാമഹല്‍ സീറ്റില്‍ വിജയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
