ബിഹാറില്‍ കരട് വോട്ടര്‍ പട്ടികയായി; 65 ലക്ഷം പേരെ ഒഴിവാക്കി; പേരുചേര്‍ക്കാന്‍ ഒരുമാസത്തെ സമയം

പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി ബിഎല്‍ഒമാര്‍ മുഴുവന്‍ വീടുകളിലും എത്തിയിരുന്നുവെന്ന് കമ്മീഷന്‍ അവകാശപ്പെട്ടു.
Election Commission of India
ബിഹാറില്‍ കരട് വോട്ടര്‍ പട്ടികയായി
Updated on
1 min read

പട്‌ന: സമഗ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം നടപ്പാക്കിയ ബിഹാറില്‍ 65 ലക്ഷത്തോളം പേരെ ഒഴിവാക്കിയുള്ള കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. 7.89 കോടി വോട്ടര്‍മാരില്‍ 7.24 കോടി പേരുകളാണ് നിയമസഭാ തെരഞ്ഞടുപ്പിനുള്ള വോട്ടര്‍പട്ടികയിലുള്ളത്.

Election Commission of India
കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ: വിധി ഇന്ന്

പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി ബിഎല്‍ഒമാര്‍ മുഴുവന്‍ വീടുകളിലും എത്തിയിരുന്നുവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അവകാശപ്പെട്ടു. 2003ലെ വോട്ടര്‍പട്ടികയിലെ 22 ലക്ഷം പേര്‍ ജീവിച്ചിരിപ്പില്ലെന്നും 36 ലക്ഷം പേര്‍ സ്ഥിരതാമസം മാറിയെന്നും 7ലക്ഷം പേര്‍ മറ്റിടങ്ങളില്‍ പട്ടികയില്‍ പേരുള്ളവരാണെന്നും കണ്ടെത്തി. ഈ 65 ലക്ഷത്തോളം പേരെയാണ് ഒഴിവാക്കിയത്.

Election Commission of India
'സാമാന്യബോധമില്ല', മാധ്യമ പ്രവര്‍ത്തകരുടെ മുഖത്തടിക്കാന്‍ തോന്നാറുണ്ടെന്ന് രേവന്ത് റെഡ്ഡി, വിവാദം

യോഗ്യരായ വോട്ടര്‍മാര്‍ ആരെയെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കില്‍ അവര്‍ക്ക് പേരു ചേര്‍ക്കാന്‍ സെപ്റ്റംബര്‍ ഒന്നുവരെ സമയമുണ്ടെന്ന് കമ്മീഷന്‍ അറിയിച്ചു. വോട്ടറുടെ ഭാഗം കേള്‍ക്കാതെയോ രേഖകളില്ലാതെയോ കരട് പട്ടികയില്‍ നിന്ന് ഒരു പേരും നീക്കില്ലെന്നും അറിയിച്ചു.

Summary

Bihar Assembly Elections2025 : Draft voter list released in Bihar; 65 lakh people excluded

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com