

ന്യൂഡല്‍ഹി: പ്രസാര്‍ഭാരതി ചെയര്‍പേഴ്‌സണ്‍ നവനീത്കുമാര്‍ സെഗാള്‍ രാജിവെച്ചു. യുപി കേഡറിലെ 1988 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് നവനീത്കുമാര്‍ സെഗാള്‍. ഒന്നരവര്‍ഷം കാലാവധി ബാക്കിയുള്ളപ്പോഴാണ് രാജി. സെഗാള്‍ രാജിവെച്ചതിനുള്ള കാരണം വ്യക്തമല്ല.
ചെയര്‍പേഴ്‌സണ്‍ ആയി ചുമതലയേറ്റ് വെറും രണ്ട് വര്‍ഷത്തിനുള്ളിലാണ് നവനീത്കുമാര്‍ രാജിവെച്ചത്. യുപി അഡീഷണല്‍ ചീഫ് സെക്രട്ടറിയായി വിരമിച്ചതിനെത്തുടര്‍ന്ന് 2024 മാര്‍ച്ച് 16 നാണ് സെഗാളിനെ ഈ സ്ഥാനത്തേക്ക് നിയമിച്ചത്. വാര്‍ത്താ വിതരണ മന്ത്രാലയം അദ്ദേഹത്തിന്റെ രാജി സ്വീകരിച്ചു. എന്നിരുന്നാലും, തീരുമാനത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് മന്ത്രാലയമോ നവനീത്കുമാര്‍ സെഗാളോ ഒരു പ്രസ്താവനയും പുറപ്പെടുവിച്ചിട്ടില്ല. അതുകൊണ്ട് തന്നെ അദ്ദേഹം പെട്ടെന്ന് രാജിവെയ്ക്കാനുള്ള കാരണം വ്യക്തമല്ല.
35 വര്‍ഷത്തിലേറെ നീണ്ട കരിയറില്‍, കേന്ദ്ര-സംസ്ഥാന തലങ്ങളിലെ ഭരണ-നയ പരിഷ്‌കരണ സംരംഭങ്ങള്‍ക്ക് നേതൃത്വം നല്‍കി നിരവധി പ്രധാന വകുപ്പുകളുടെ തലവനായി അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. പബ്ലിക് റിലേഷന്‍സ്, ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍, ധനകാര്യം, വ്യവസായം, ക്രമസമാധാനം, ആഭ്യന്തരകാര്യം തുടങ്ങിയ മേഖലകളില്‍ വിപുലമായ പരിചയസമ്പത്തുള്ള അദ്ദേഹത്തിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നിരവധി ചുമതലകള്‍ നല്‍കിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates