

കൊല്‍ക്കത്ത: ബംഗാളില്‍ എത്രയും വേഗം രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ മുകുള്‍ റോയ്. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി എത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ സഞ്ചരിച്ച വാഹനത്തിന് നേരെ ആക്രമണം ഉണ്ടായ സാഹചര്യത്തിലാണ് മുകുള്‍ റോയിയുടെ പ്രതികരണം.
ജെപി നഡ്ഡയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഗുരുതരമായ സുരക്ഷാ വീഴ്ചയുണ്ടായെന്ന് വിജയ് വാര്‍ഗിയയും ആരോപിച്ചു. ഇക്കാര്യം ആഭ്യന്തരമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതായും വാര്‍ഗിയ ട്വിറ്ററില്‍ കുറിച്ചു.
സൗത്ത് 24 പരഗനസിസിലെ ഡയമണ്ട് ഹാര്‍ബറില്‍ വച്ചാണ് ആക്രമണമുണ്ടായത്. വാഹന വ്യൂഹത്തിലെ കാറുകള്‍ക്കും ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി വിജയ് വാര്‍ഗിയ സഞ്ചരിച്ച കാറിന് നേരെയും ചില മാധ്യമ പ്രവര്‍ത്തകരുടെ വണ്ടികള്‍ക്ക് നേരെയും കല്ലേറുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്.
തന്റെ വാഹന വ്യൂഹത്തിന് നേരെ കല്ലേറുണ്ടായെന്ന് ജെപി നഡ്ഡ പറഞ്ഞു. ബംഗാളിലെ ആധാര്‍മിക പ്രവര്‍ത്തനങ്ങള്‍ക്കും അസഹിഷ്ണുതയ്ക്കും അന്ത്യമാവേണ്ടതുണ്ടെന്നും നഡ്ഡ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates