വീട്ടില്‍ ഒറ്റയ്ക്കുള്ള സ്ത്രീകളെ ലക്ഷ്യമിടും, രാത്രിയില്‍ അകത്തുകയറി കത്തി കൊണ്ട് ആക്രമണം; 'സൈക്കോ' അറസ്റ്റില്‍ 

ഉത്തര്‍പ്രദേശില്‍ രാത്രിയില്‍ വീട്ടില്‍ ഉറങ്ങി കിടക്കുന്ന സ്ത്രീകളെ ആക്രമിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ രാത്രിയില്‍ വീട്ടില്‍ ഉറങ്ങി കിടക്കുന്ന സ്ത്രീകളെ ആക്രമിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. വീട്ടില്‍ ഒറ്റയ്ക്ക് കഴിയുന്ന സ്ത്രീകളെയാണ് യുവാവ് ലക്ഷ്യമിട്ടത്. കല്യാണം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞപ്പോള്‍ ഭാര്യ ഉപേക്ഷിച്ച് പോയതോടെ യുവാവിന്റെ മാനസിക നില തകരാറിലായതായി പൊലീസ് പറയുന്നു.

ഗാസിയാബാദിലാണ് സംഭവം. സോനുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തു. വീട്ടില്‍ ഒറ്റയ്ക്ക് കഴിയുന്ന രണ്ടു സ്ത്രീകളെയാണ് യുവാവ് അതിക്രൂരമായി ആക്രമിച്ചത്. ഒരു സ്ത്രീയുടെ തലയ്ക്കാണ് പരിക്ക്. മറ്റൊരു സ്ത്രീയുടെ കണ്ണിന് അരികില്‍ കത്തി കൊണ്ട് കുത്തിയ പാടുണ്ട്. ഇരുവരും ചികിത്സയിലാണ്.

വീട്ടില്‍ അതിക്രമിച്ച് കയറിയ ശേഷം തലയില്‍ കത്തി കൊണ്ട് കുത്തുകയായിരുന്നുവെന്ന് ഷഹന്നാസ് പറയുന്നു. തലയില്‍ കത്തി കുത്തി നിര്‍ത്തിയ ശേഷം യുവാവ് സ്ഥലത്ത് നിന്ന് കടന്നുകളയുകയായിരുന്നു. ശബ്ദം കേട്ട് ഓടിക്കൂടി നാട്ടുകാരാണ് തന്നെ ആശുപത്രിയില്‍ എത്തിച്ചതെന്നും ഷഹന്നാസ് പറയുന്നു.

2014ലാണ് സോനു വിവാഹം കഴിച്ചത്. ഒരു മാസം കഴിഞ്ഞപ്പോള്‍ ഭാര്യ സോനുവിനെ ഉപേക്ഷിച്ച് പോയി. ഇതോടെ മാനസിക നില തെറ്റിയ യുവാവിന് സ്ത്രീകളോട് പകയായതായി പൊലീസ് പറയുന്നു. പ്രതിയെ ഉടനടി പിടികൂടിയില്ലായെങ്കില്‍ കൂടുതല്‍ സ്ത്രീകളെ യുവാവ് ലക്ഷ്യമിട്ടെനേയെന്നും പൊലീസ് പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com