ഉപതെരഞ്ഞെടുപ്പില്‍ രണ്ടിടത്ത് ആം ആദ്മി പാര്‍ട്ടിക്ക് വിജയം, ഒരിടത്ത് ബിജെപി

പശ്ചിമ ബംഗാളിലെ കാളിഗഞ്ച് മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിജയിച്ചു
AAP candidate Gopal Italia's election campaign
എഎപി സ്ഥാനാർത്ഥി ​ഗോപാൽ ഇറ്റാലിയ ( AAP candidate Gopal Italia )facebook
Updated on
1 min read

ന്യൂഡല്‍ഹി: ഗുജറാത്ത് നിയമസഭയിലേക്കുള്ള രണ്ടു സീറ്റുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിക്കും ബിജെപിക്കും വിജയം. വിസാവദാര്‍ സീറ്റില്‍ എഎപിയുടെ ഗോപാല്‍ ഇറ്റാലിയ വിജയിച്ചു. ബിജെപിയുടെ കിരിത് പട്ടേലിനെ 17,554 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പരാജയപ്പെടുത്തിയത്. കോണ്‍ഗ്രസിന്റെ നിതിന്‍ റാന്‍പാരിയ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ബിജെപി എംഎല്‍എ ഭൂപേന്ദ്ര ഭയാനി കഴിഞ്ഞവര്‍ഷം രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നതിനെത്തുടര്‍ന്നാണ് വിസാവദാറില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. 2007 ന് ശേഷം ഇതുവരെ വിസാവദാറില്‍ ബിജെപിക്ക് വിജയിക്കാനായിട്ടില്ല. 2025 ല്‍ നടന്ന പട്ടീദാര്‍ സമരത്തിലൂടെയാണ് ഗോപാല്‍ ഇറ്റാലിയ സംസ്ഥാനത്ത് ശ്രദ്ധേയനാകുന്നത്.

AAP candidate Gopal Italia's election campaign
മകള്‍ അന്യമതത്തില്‍പ്പെട്ട ആള്‍ക്കൊപ്പം ഒളിച്ചോടി വിവാഹം കഴിച്ചു; പെണ്‍കുട്ടിയുടെ 'ശ്രാദ്ധം' ചെയ്ത് മാതാപിതാക്കള്‍

ഗുജറാത്തിലെ കാഡി മണ്ഡലത്തില്‍ ബിജെപിയുടെ രാജേന്ദ്ര ചാവ്ഡ വിജയിച്ചു. പട്ടികജാതി സംവരണ മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ രമേശ് ചാവ്ഡയെ 39,452 വോട്ടുകള്‍ക്കാണ് ബിജെപി സ്ഥാനാര്‍ത്ഥി വിജയിച്ചത്. ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാണ് മൂന്നാം സ്ഥാനത്ത്.

പഞ്ചാബിലെ ലുധിയാന വെസ്റ്റ് സീറ്റില്‍ ആം ആദ്മി പാര്‍ട്ടി വിജയിച്ചു. എഎപിയുടെ സഞ്ജീവ് അറോറ 10,637 വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസിന്റെ ഭാരത് ഭൂഷണ്‍ അഷുവിനെ പരാജയപ്പെടുത്തിയത്. ബിജെപിയുടെ ജിവാന്‍ ഗുപ്ത മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

AAP candidate Gopal Italia's election campaign
'സൂര്യ നമസ്‌കാരം മുസ്ലീങ്ങള്‍ ചെയ്യരുത്, മദ്രസകളില്‍ യോഗ പഠിപ്പിക്കാം'

പശ്ചിമ ബംഗാളിലെ കാളിഗഞ്ച് മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിജയിച്ചു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആലിഫ അഹമ്മദ് അരലക്ഷം വോട്ടുകള്‍ക്കാണ് വിജയിച്ചത്. ബിജെപിയുടെ ആശിഷ് ഘോഷിനെയാണ് പരാജയപ്പെടുത്തിയത്. സിപിഎം പിന്തുണയോടെ മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കബീല്‍ ഉദ്ദിന്‍ ഷെയ്ഖ് മൂന്നാം സ്ഥാനത്താണ്.

എംഎല്‍എയായിരുന്ന നസിറുദ്ദീന്‍ അഹമ്മദിന്റെ മരണത്തെത്തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. നസിറുദ്ദീന്റെ മകളാണ് തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ആലിഫ അഹമ്മദ്. കാളിഗഞ്ച് മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ 69.85 ശതമാനം പേരാണ് വോട്ടു ചെയ്തത്.

Summary

The BJP and the AAP have won one seat each in the Gujarat Assembly by-elections. AAP's Gopal Italia has won the Visavadar seat, while BJP's Rajendra Chavda has secured victory in Kadi.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com