റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഇലക്ട്രിക് സ്‌കൂട്ടറിന് തീപിടിച്ചു; നാലുദിവസത്തിനിടെ നാലാമത്തെ സംഭവം- വീഡിയോ 

ഇത്തവണ തമിഴ്‌നാട്ടിലെ ചെന്നൈയിലാണ് സംഭവം
റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഇലക്ട്രിക് സ്‌കൂട്ടറിന് തീപിടിക്കുന്ന ദൃശ്യം
റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഇലക്ട്രിക് സ്‌കൂട്ടറിന് തീപിടിക്കുന്ന ദൃശ്യം
Updated on
1 min read

ചെന്നൈ:  ഇലക്ട്രിക് സ്‌കൂട്ടറിന് വീണ്ടും തീപിടിച്ചു. ഇത്തവണ തമിഴ്‌നാട്ടിലെ ചെന്നൈയിലാണ് സംഭവം. ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ട് അപ്പ് കമ്പനിയായ പ്യുവര്‍ ബസ്റ്റിന്റെ ഇലക്ട്രിക് സ്‌കൂട്ടറിലാണ് തീ ആളിപടര്‍ന്നത്.

നാലുദിവസത്തിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന നാലാമത്തെ സംഭവമാണിത്. നേരത്തെ പ്രമുഖ ഇലക്ട്രിക് വാഹനനിര്‍മ്മാതാക്കളായ ഒലയുടെയും ഒകിനാവ ഓട്ടോടെക്കിന്റെയും സ്‌കൂട്ടറുകള്‍ക്കും സമാനമായി തീപിടിച്ചിരുന്നു. ഇതോടെ ഇലക്ട്രിക് വാഹനങ്ങളുടെ സുരക്ഷ സംബന്ധിച്ച സംശയങ്ങളും ഉയര്‍ന്നിട്ടുണ്ട്.

വടക്കന്‍ ചെന്നൈയില്‍ ജനവാസകേന്ദ്രത്തിലാണ് ഇലക്ട്രിക് സ്‌കൂട്ടര്‍ കത്തിനശിച്ചത്. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ചുവന്ന നിറത്തിലുള്ള സ്‌കൂട്ടറാണ് നശിച്ചത്. കഴിഞ്ഞദിവസം പുനെയിലാണ് ഒലയുടെ സ്‌കൂട്ടര്‍ കത്തിനശിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com