'മമത അഴിമതി ഇല്ലാത്ത ഭരണം നടത്തിയിരുന്നെങ്കില്‍...'; ബംഗാളില്‍ ബിജെപിയുടെ വളര്‍ച്ചയ്ക്ക് കാരണം തൃണമൂല്‍; രാഹുല്‍ ഗാന്ധി

കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള പ്രത്യയശാസ്ത്ര പോരാട്ടമാണ് ഈ തെരഞ്ഞൈടുപ്പെന്ന് രാഹുല്‍ പറഞ്ഞു.
Rahul Gandhi Credits Trinamool Congress For BJP's Rise In West Bengal
രാഹുല്‍ ഗാന്ധി- മമത ബാനര്‍ജി
Updated on
1 min read

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപിയുടെ വളര്‍ച്ചയ്ക്ക് കാരണം മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ ഭരണപരാജയമാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. 'മമത ബാനര്‍ജി അഴിമതിയില്ലാത്ത ഭരണം കാഴ്ചവെക്കുകയും ബംഗാളില്‍ ധ്രുവീകരണം നടത്താതിരിക്കുകയും ചെയ്തിരുന്നെങ്കില്‍ ബിജെപിക്ക് അവിടെ വളരാന്‍ കഴിയില്ലായിരുന്നു,' രാഹുല്‍ ഗാന്ധി പറഞ്ഞു.

Rahul Gandhi Credits Trinamool Congress For BJP's Rise In West Bengal
സല്യൂട്ട് വോട്ടര്‍; സ്വാതന്ത്ര്യത്തിന് ശേഷം രേഖപ്പെടുത്തിയ ഉയര്‍ന്ന പോളിങ്; ഇത്തവണ വെടിക്കെട്ടില്ലാതെ തൃശൂര്‍ പൂരം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള പ്രത്യയശാസ്ത്ര പോരാട്ടമാണ് ഈ തെരഞ്ഞൈടുപ്പെന്ന് രാഹുല്‍ പറഞ്ഞു. ബിജെപി ജനാധിപത്യ പ്രക്രിയകളെ തകിടം മറിക്കുകയാണെന്നും അവരുടെ പ്രത്യയശാസ്ത്രം ഭരണഘടനാ വിരുദ്ധമാണെന്നും രാഹുല്‍ പറഞ്ഞു. ബംഗാളില്‍ മമത സര്‍ക്കാരിന്റെ ധ്രുവീകരണ നയങ്ങളാണ് ബിജെപിയുടെ വളര്‍ച്ചയ്ക്ക് കാരണമായതെന്നും രാഹുല്‍ പറഞ്ഞു. രാജ്യത്ത് കോണ്‍ഗ്രസിനെ തടയാന്‍ കഴിയുന്ന ഏക ശക്തി കോണ്‍ഗ്രസാണ് വോട്ടര്‍മാര്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യണമെന്നും രാഹുല്‍ പറഞ്ഞു. ബംഗാളില്‍ അധികാരം പിടിക്കാന്‍ കഴിയുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Rahul Gandhi Credits Trinamool Congress For BJP's Rise In West Bengal
'വോട്ടര്‍മാര്‍ക്ക് സല്യൂട്ട്'; തമിഴ്‌നാട്ടിലും ബംഗാളിലും റെക്കോര്‍ഡ് പോളിങ്; സ്വാതന്ത്ര്യത്തിന് ശേഷം ആദ്യം

പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പ് ദിവസമായിരുന്നു രാഹുലിന്റെ പരാമര്‍ശം. ഇത് സംസ്ഥാനത്ത് ചൂടേറിയ രാഷ്ട്രീയ വാക്‌പോരിന് കാരണമായി. കോണ്‍ഗ്രസിന് വ്യക്തമായ പ്രത്യയശാസ്ത്ര നിലപാടില്ലെന്നും മറ്റ് പാര്‍ട്ടികളില്‍ നിന്ന് ആശയങ്ങള്‍ കടം വാങ്ങുന്നതാണ് അവരെ ആശയക്കുഴപ്പത്തിലാക്കുന്നതെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു. ബംഗാളില്‍ രാഷ്ട്രീയഗതി നിര്‍ണയിക്കുന്നത് കോണ്‍ഗ്രസ് അല്ലെന്നും തൃണമൂല്‍ കോണ്‍ഗ്രസ് പോലുള്ള സംസ്ഥാന പാര്‍ട്ടികളാണെന്നും ബിജെപി പറയുന്നു.

ബംഗാളില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് ഏപ്രില്‍ 29നാണ്. തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ തലത്തില്‍ ഇന്ത്യാ സഖ്യത്തിന്റെ ഭാഗമായിരിക്കെ രാഹുല്‍ ഗാന്ധി നടത്തിയ ഈ പ്രതികരണം രാഷ്ട്രീയമായി ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണെന്ന് രാഷ്ട്രീയനിരീക്ഷകര്‍ വിലയിരുത്തുന്നു.

Summary

Rahul Gandhi Credits Trinamool Congress For BJP's Rise In West Bengal: 'If Mamata Had Run Clean Govt...'

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com