'ടാറ്റയെ ക്രിമിനല്‍ ബുദ്ധിയോടെ തകര്‍ക്കുന്നു, വ്യവസായ പ്രമുഖര്‍ ഭയം കൊണ്ട് മിണ്ടുന്നില്ല'; മോദിക്കും അമിത് ഷായ്ക്കുമെതിരെ രാഹുല്‍

ടാറ്റ ഗ്രൂപ്പില്‍ അധികാര തര്‍ക്കം തുടരുന്നതിനിടെ, കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി
rahul gandhi
rahul gandhiPTI
Edited By:
Updated on: 
1 min read

ന്യൂഡല്‍ഹി: ടാറ്റ ഗ്രൂപ്പില്‍ അധികാര തര്‍ക്കം തുടരുന്നതിനിടെ, കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യന്‍ ബിസിനസ് സ്ഥാപനങ്ങളെ ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ തങ്ങളുടെ കളിപ്പാട്ടം പോലെയാണ് കൈകാര്യം ചെയ്യുന്നതെന്ന് രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു. വ്യവസായ പ്രമുഖര്‍ക്ക് ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ ഭയമാണെന്നും അദ്ദേഹം ആരോപിച്ചു.

'ഇന്ത്യന്‍ വ്യവസായ ഭീമന്മാരായ ടാറ്റാ ഗ്രൂപ്പിനെ ക്രിമിനല്‍ ബുദ്ധിയോടെ തകര്‍ക്കുകയാണ്. എന്നാല്‍ ഒരു വ്യവസായ പ്രമുഖനും ഒരക്ഷരം മിണ്ടാന്‍ ധൈര്യപ്പെടുന്നില്ല. നിങ്ങള്‍ എത്രകാലം മൗനം പാലിക്കും? അവര്‍ നിങ്ങളെ പൂര്‍ണമായും വരുതിയിലാക്കുന്നത് വരെയാണോ? ഇന്ത്യന്‍ ബിസിനസ് എന്നത് മോദിയുടെയും ഷായുടെയും കളിപ്പാട്ടമല്ല. നിങ്ങള്‍ക്ക് ധൈര്യമില്ല. എന്നാല്‍ ഞങ്ങള്‍ക്ക് ഉണ്ട്. ഈ കുറ്റകൃത്യങ്ങള്‍ക്ക് ഞങ്ങള്‍ നീതീ ഉറപ്പാക്കും'- രാഹുല്‍ ഗാന്ധി കുറിച്ചു.

ടാറ്റാ സണ്‍സ് ബോര്‍ഡ് - ടാറ്റാ ട്രസ്റ്റ്‌സ് തര്‍ക്കം രൂക്ഷമാകുന്നതിനിടെയാണ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം. ടാറ്റാ സണ്‍സ് ചെയര്‍മാനായി എന്‍ ചന്ദ്രശേഖരനെ വീണ്ടും നിയമിച്ചതിനെതിരെ ടാറ്റാ ട്രസ്റ്റ്‌സ് ചെയര്‍മാന്‍ നോയല്‍ ടാറ്റ രംഗത്തെത്തിയിരുന്നു. സെപ്റ്റംബര്‍ 17 ലെ ബോര്‍ഡ് യോഗത്തിലാണ് എന്‍ ചന്ദ്രശേഖരന് പുനര്‍നിയമനം നല്‍കിയത്. എന്നാല്‍ കമ്പനിയുടെ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പാസാക്കിയ പ്രമേയം നിയമപരമായി നിലനില്‍ക്കില്ലെന്നാണ് നോയല്‍ ടാറ്റയുടെ വാദം. ഒക്ടോബര്‍ 26ന് ടാറ്റ സണ്‍സ് കമ്പനി സെക്രട്ടറി സുപ്രകാശ് മുഖോപാധ്യായയ്ക്ക് അയച്ച കത്തില്‍, ഡയറക്ടര്‍മാര്‍ക്ക് നല്‍കിയ അജണ്ടയില്‍ ചന്ദ്രശേഖരന്റെ പുനര്‍നിയമനത്തെ കുറിച്ച് വ്യക്തമായി പരാമര്‍ശിച്ചിരുന്നില്ലെന്നും നോയല്‍ ടാറ്റ ചൂണ്ടിക്കാട്ടി. ടാറ്റയിലെ ഈ ആഭ്യന്തര തര്‍ക്കങ്ങള്‍ക്ക് പിന്നില്‍ കേന്ദ്രസര്‍ക്കാരാണെന്നും നീതി ഉറപ്പാക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

rahul gandhi
ഹര്‍ദീപ് സിങ് പുരി തുടരും; രാജ്യസഭയിലേക്ക് വീണ്ടും സീറ്റ് നല്‍കി ബിജെപി
rahul gandhi
തമിഴ്‌നാട്ടിൽ ഓട്ടോ ചാർജ് കുത്തനെ കൂട്ടി; 13 വർഷത്തിന് ശേഷം മിനിമം നിരക്ക് 50 രൂപയാക്കി സർക്കാർ വിജ്ഞാപനം
Summary

Rahul Gandhi says Tata being ‘criminally destroyed’ and no business leader dares to say a word

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com