ഹര്‍ദീപ് സിങ് പുരി തുടരും; രാജ്യസഭയിലേക്ക് വീണ്ടും സീറ്റ് നല്‍കി ബിജെപി

നേരത്തെ ഉത്തര്‍പ്രദേശില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഹര്‍ദീപ് സിങ് പുരിയെ തഴഞ്ഞിരുന്നു
Hardeep Singh Puri
ഹര്‍ദീപ് സിങ് പുരിഫയൽ
Edited By:
Updated on: 
1 min read

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരിക്ക് വീണ്ടും രാജ്യസഭയിലേക്ക് സീറ്റ് നല്‍കി ബിജെപി. മധ്യപ്രദേശില്‍ നിന്നാണ് ഹര്‍ദീപ് സിങ് പുരി മത്സരിക്കുക. രാജിവെച്ച കേന്ദ്രമന്ത്രി എല്‍ മുരുകന്‍ ഒഴിഞ്ഞ സീറ്റാണ് ഹര്‍ദീപ് സിങ് പുരിക്ക് നല്‍കിയത്.

Hardeep Singh Puri
പിഎസ് സി പരീക്ഷാ ക്രമക്കേടില്‍ ആദ്യ അറസ്റ്റ്; മുന്‍ ഡെപ്യൂട്ടി സെക്രട്ടറി പിടിയില്‍

രാജ്യസഭയില്‍ ഉത്തര്‍പ്രദേശില്‍ നിന്നുള്ള അംഗമായിരുന്ന ഹര്‍ദീപ് സിങ് പുരിയുടെ കാലാവധി നവംബര്‍ 25 ന് അവസാനിക്കുകയാണ്. നേരത്തെ ഉത്തര്‍പ്രദേശില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഹര്‍ദീപ് സിങ് പുരിയെ തഴഞ്ഞിരുന്നു.

മുന്‍ ഐഎഫ്എസ് ഓഫീസറായ ഹര്‍ദീപ് സിങ് പുരി, 2014 ജനുവരിയിലാണ് ബിജെപിയില്‍ ചേര്‍ന്നത്. നിലവില്‍ നഗരവികസന വകുപ്പ് മന്ത്രിയാണ്. രാജ്യസഭയിലേക്കുള്ള വോട്ടെടുപ്പ് നവംബര്‍ 12 ന് നടക്കും. കാലാവധി അവസാനിക്കുന്നതോടെ ഹര്‍ദീപ് സിങ് പുരിയെ കേന്ദ്രമന്ത്രിസഭയില്‍ നിന്നും ഒഴിവാക്കിയേക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു.

ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ഹര്‍ദീപ് സിങ് പുരി സ്വകാര്യ കൂടിക്കാഴ്ച നടത്തുന്ന ചിത്രം പുറത്തു വന്നിരുന്നു. പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി എങ്ങനെയുള്ള ആളുകളെയാണ് ഒപ്പം നിര്‍ത്താന്‍ ഇഷ്ടപ്പെടുന്നതെന്ന് ഇതിലൂടെ വ്യക്തമായെന്ന് കോണ്‍ഗ്രസ് നേതാവ് സുപ്രിയ ശ്രീനാഥെ പരിഹസിച്ചിരുന്നു.

Hardeep Singh Puri
മോദിയുടെ തട്ടകത്തിൽ ബിജെപിക്ക് തിരിച്ചടി: വാരണാസിയിൽ സമാജ്‌വാദി പാർട്ടിക്ക് മിന്നുന്ന ജയം
Hardeep Singh Puri
ഇതു പാവപ്പെട്ടവന്റെ ജീവന്റെ പ്രശ്‌നം, എന്തുകൊണ്ടാണ് മിക്ക മരുന്നുകളെയും വില നിയന്ത്രണത്തിന് പുറത്ത് നിര്‍ത്തിയിരിക്കുന്നത്?; കേന്ദ്രത്തിന് രൂക്ഷവിമര്‍ശനം
Summary

BJP names Hardeep Singh Puri as its candidate for Rajya Sabha bypoll

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com