പാളത്തില്‍ കോണ്‍ക്രീറ്റ് തൂണ്‍, ട്രെയിന്‍ ഇടിച്ചു തെറിപ്പിച്ചു; അട്ടിമറി ശ്രമം; അന്വേഷണം

രാജധാനി എക്‌സപ്രസ് ആണ് പാളത്തില്‍ കിടക്കുകയായിന്ന സിമന്റ് തൂണില്‍ ഇടിച്ചത്
ട്രെയിന്‍ ഇടിച്ചു തെറിച്ചുപോയ തൂണ്/എഎന്‍ഐ
ട്രെയിന്‍ ഇടിച്ചു തെറിച്ചുപോയ തൂണ്/എഎന്‍ഐ
Updated on
1 min read

വല്‍സാദ്: ഗുജറാത്തില്‍ റെയില്‍വേ പാളത്തില്‍ സിമന്റ് തൂണ് കൊണ്ടിട്ട് ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം. രാജധാനി എക്‌സ്പ്രസ് തൂണില്‍ ഇടിച്ചെങ്കിലും അപകടമില്ലാതെ യാത്ര തുടര്‍ന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുന്നതായി റെയില്‍വേ അറിയിച്ചു.

ഇന്നലെ വൈകിട്ട് തെക്കന്‍ ഗുജറാത്തിലാണ് സംഭവം. ഡല്‍ഹിയിലേക്കു പോയ മുംബൈ-ഹസ്രത് നിസ്സാമുദ്ദീന്‍ ഓഗസ്റ്റ് ക്രാന്തി രാജധാനി എക്‌സപ്രസ് ആണ് പാളത്തില്‍ കിടക്കുകയായിന്ന സിമന്റ് തൂണില്‍ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ തൂണ് തെറിച്ചുപോയി. ട്രെയിന്‍ യാത്ര തുടര്‍ന്നെങ്കിലും ലോക്കോ പൈലറ്റ് അധികൃതരെ വിവരം അറിയിച്ചു. വല്‍സാദിനു സമീപം അതുല്‍ സ്റ്റേഷനോടു ചേര്‍ന്നായിരുന്നു തൂണ് പാളത്തില്‍ ഇട്ടിരുന്നത്. 

റെയില്‍വേ ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി. ട്രെയിന്‍ അട്ടിമറിക്കാനുള്ള ശ്രമമാണ് നടന്നതെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com