രജനിയുടെ പാര്‍ട്ടി 'മക്കള്‍ സേവൈ കക്ഷി' ; ചിഹ്നം ഓട്ടോറിക്ഷ

തമിഴ്‌നാട്ടില്‍ ഭരണം പിടിക്കുകയാണ് ലക്ഷ്യമെന്ന് രജനി വ്യക്തമാക്കിയിട്ടുണ്ട്
രജനിയുടെ പാര്‍ട്ടി 'മക്കള്‍ സേവൈ കക്ഷി' ; ചിഹ്നം ഓട്ടോറിക്ഷ
Updated on
1 min read

ചെന്നൈ : സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ പാര്‍ട്ടിയുടെ പേര് മക്കള്‍ സേവൈ കക്ഷി എന്നായിരിക്കുമെന്ന് റിപ്പോര്‍ട്ട്. മക്കള്‍ ശക്തി കഴകമെന്ന പേര് മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്തതായും റിപ്പോര്‍ട്ടുണ്ട്. ഓട്ടോറിക്ഷയാണ് രജനിയുടെ പാര്‍ട്ടിയുടെ ചിഹ്നം.

നേരത്തെ മക്കള്‍ ശക്തി കഴകം എന്ന പേരും ബാബ മുദ്ര ചിഹ്നവുമായാണ് പരിഗണിച്ചിരുന്നത്. എന്നാല്‍ പേര് മാറ്റാനും ഓട്ടോറിക്ഷ പുതിയ ചിഹ്നമായി ലഭിക്കാനും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയായിരുന്നു. 

എന്നാല്‍ പാര്‍ട്ടിയുടെ പേരോ ചിഹ്നമോ സംബന്ധിച്ച് രജനീകാന്തോ, പാര്‍ട്ടി ഓഫീസോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കുമെന്ന് ആ മാസം ആദ്യം രജനീകാന്ത് പ്രഖ്യാപിച്ചിരുന്നു. ആരാധക കൂട്ടായ്മയായ രജനി മക്കള്‍ മന്റവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു പ്രഖ്യാപനം.

ഡിസംബര്‍ 31 ന് പാര്‍ട്ടി പ്രഖ്യാപനം ഉണ്ടാകുമെന്നും ജനുവരിയില്‍ പുതിയ പാര്‍ട്ടി പ്രവര്‍ത്തനം ആരംഭിക്കുമെന്നും സൂപ്പര്‍ സ്റ്റാര്‍ അറിയിച്ചിരുന്നു. തമിഴ്‌നാട്ടില്‍ ഭരണം പിടിക്കുകയാണ് ലക്ഷ്യമെന്ന് രജനി വ്യക്തമാക്കിയിട്ടുണ്ട്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com