

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഘടകകക്ഷിയായ രാഷ്ട്രീയ ലോക് താന്ത്രിക് പാര്‍ട്ടി എന്‍ഡിഎ വിട്ടു. കര്‍ഷകര്‍ക്ക് എതിരെ നില്‍ക്കുന്ന ആരുമായി ഒരുമിച്ച് പോകാന്‍ സാധിക്കില്ല എന്ന് പാര്‍ട്ടി അധ്യക്ഷന്‍ ഹനുമാന്‍ ബെനിവാള്‍ പറഞ്ഞു. രാഷ്ട്രീയ ലോക് താന്ത്രിക് പാര്‍ട്ടിയുടെ ഏക ലോക്‌സഭാംഗമാണ് ഹനുമാന്‍ ബെനിവാള്‍. കര്‍ഷക പ്രതിഷേധത്തില്‍ ശിരോമണി അകാലിദള്‍ കേന്ദ്രത്തിലെ മന്ത്രി പദവി പിന്‍വലിച്ചിരുന്നു. ഇതിന് പിന്നാലെ രാഷ്ട്രീയ ലോക് താന്ത്രിക് പാര്‍ട്ടി എന്‍ഡിഎ വിടുന്നത് ബിജെപിക്ക് തിരിച്ചടിയാകും.
2018 രാജസ്ഥാന്‍ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ബിജെപി വിട്ടാണ് ഹനുമാന്‍ ബെനിവാള്‍ രാഷ്ട്രീയ ലോക് താന്ത്രിക് പാര്‍ട്ടിക്ക് രൂപം നല്‍കിയത്. 2019 പൊതു തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ബിജെപിയുമായി സഖ്യം ഉണ്ടാക്കിയാണ് ജനവിധി തേടിയത്. രാജസ്ഥാനില്‍ ഒരു എംപിയും മൂന്ന് എംഎല്‍എമാരും പാര്‍ട്ടിക്കുണ്ട്.
കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ മാര്‍ച്ച് നടത്തുമെന്ന് ബെനിവാള്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. രാജസ്ഥാനിലെ ഷാജഹാന്‍പൂര്‍-ഖേദ അതിര്‍ത്തിയില്‍ കര്‍ഷകരെ അഭിസംബോധ ചെയ്യുമ്പോഴാണ് എന്‍ഡിഎ വിടുന്ന കാര്യം ഹനുമാന്‍ ബെനിവാള്‍ അറിയിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates