ഇന്ത്യ മുന്നണി വിട്ടു; രാഷ്ട്രീയ ലോക്ദള്‍ എന്‍ഡിഎയില്‍ ചേര്‍ന്നു

എന്‍ഡിഎ 400 ലേറെ സീറ്റുകള്‍ നേടുമെന്ന് ജയന്ത് ചൗധരി പറഞ്ഞു
ജയന്ത് ചൗധരി ജെപി നഡ്ഡയ്ക്കൊപ്പം
ജയന്ത് ചൗധരി ജെപി നഡ്ഡയ്ക്കൊപ്പം എക്സ് ചിത്രം
Updated on: 
1 min read

ന്യൂഡല്‍ഹി: ഇന്ത്യ മുന്നണി വിട്ട് രാഷ്ട്രീയ ലോക്ദള്‍ ബിജെപി സഖ്യത്തില്‍ ചേര്‍ന്നു. കേന്ദ്ര മന്ത്രി അമിത് ഷായുമായും ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയുമായും കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ആര്‍എല്‍ഡി അധ്യക്ഷന്‍ ജയന്ത് ചൗധരി എന്‍ഡിഎ മുന്നണി പ്രവേശം പ്രഖ്യാപിച്ചത്.

നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ 400 ലേറെ സീറ്റുകള്‍ നേടുമെന്ന് ജയന്ത് ചൗധരി അഭിപ്രായപ്പെട്ടു. പാര്‍ട്ടി സ്ഥാപകനും മുന്‍ പ്രധാനമന്ത്രിയുമായ ചൗധരി ചരണ്‍സിങിന് കേന്ദ്രസര്‍ക്കാര്‍ ഭാരതരത്‌ന നല്‍കിയതിന് പിന്നാലെയാണ് ആര്‍എല്‍ഡി എന്‍ഡിഎയിലെത്തിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ജയന്ത് ചൗധരി ജെപി നഡ്ഡയ്ക്കൊപ്പം
മീനാക്ഷി ലേഖിക്ക് സീറ്റില്ല; പകരം സുഷമ സ്വരാജിന്റെ മകള്‍ മത്സരിക്കും

ഉത്തര്‍പ്രദേശില്‍ ആര്‍എല്‍ഡിക്ക് ബിജെപി രണ്ടു സീറ്റുകള്‍ നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പശ്ചിമ യുപിയിലെ നിര്‍ണായക വിഭാഗമായ ജാട്ട് വിഭാഗത്തെ കൂടെ നിര്‍ത്താല്‍ ആല്‍എല്‍ഡിയുമായുള്ള സഖ്യം സഹായിക്കുമെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Top 5 News Today
India Front
BADAL AMIT SHAH
TVK joins INDIA bloc protest against CEC for first time in Chennai
X

FOLLOW US

ON GOOGLE DISCOVER