

ന്യൂഡല്‍ഹി: കേന്ദ്ര സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു രാജിവെച്ചു. റെയില്‍വേ, ഭക്ഷ്യസംസ്‌കരണ വകുപ്പുകളില്‍ സഹമന്ത്രിയായിരുന്നു. ഇദ്ദേഹത്തിന്റെ രാജ്യസഭാ കാലാവധി ജൂണില്‍ അവസാനിച്ചിരുന്നു. പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് രാജിയെന്നാണ് സൂചന. ബിട്ടുവിന്റെ രാജി രാഷ്ട്രപതി സ്വീകരിച്ചു.
അടുത്ത വര്‍ഷം പഞ്ചാബില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ രവ്‌നീത് സിങ് ബിട്ടു മത്സരിച്ചേക്കുമെന്നാണ് ബിജെപി വൃത്തങ്ങള്‍ നല്‍കുന്ന വിവരം. നിലവില്‍ ആം ആദ്മി പാര്‍ട്ടി ഭരിക്കുന്ന പഞ്ചാബില്‍, ബിജെപിയുടെ ശക്തമായ തിരിച്ചുവരവിനായി താഴേത്തട്ടിലുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ സജീവമായി പങ്കെടുത്തുവരികയായിരുന്നു രവ്‌നീത് സിങ് ബിട്ടു.
1995 ല്‍ ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട പഞ്ചാബ് മുന്‍ മുഖ്യമന്ത്രി ബിയാന്ത് സിങ്ങിന്റെ ചെറുമകനാണ്. കോണ്‍ഗ്രസ് അംഗമായിരുന്ന അദ്ദേഹം, 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പാണ് ബിജെപിയില്‍ ചേര്‍ന്നത്. ആനന്ദ്പുര്‍ സാഹിബ് (2009), ലുധിയാന (2014, 2019) മണ്ഡലങ്ങളില്‍ നിന്നായി മൂന്ന് തവണ ലോക്‌സഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ലോക്സഭയില്‍ കോണ്‍ഗ്രസിന്റെ പാര്‍ട്ടി വിപ്പായും പ്രവര്‍ത്തിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates