തൊണ്ടിമുതല്‍ പൂവന്‍ കോഴി; പൊലീസ് കസ്റ്റഡിയില്‍; കോടതിയില്‍ ഹാജരാക്കും

അഞ്ച് ദിവസം മുന്‍പ് നടന്ന അനധികൃത കോഴിപ്പോരില്‍ സംഘാടകരായ മൂന്ന് പേര്‍ക്കെതിരെ പൊലീസ് കേസ് എടുത്തിരുന്നു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രംഎക്‌സ്പ്രസ്‌
Updated on
1 min read

ചണ്ഡിഗഡ്: ദിവസങ്ങള്‍ക്ക് മുന്‍പ് പഞ്ചാബിലെ ബത്തിന്‍ഡ ജില്ലയില്‍ നടത്തിയ കോഴിപ്പോരിനിടെ പിടികൂടിയ പൂവന്‍കോഴിയെ തൊണ്ടിമുതലായി കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ്. അഞ്ച് ദിവസം മുന്‍പ് നടന്ന അനധികൃത കോഴിപ്പോരില്‍ സംഘാടകരായ മൂന്ന് പേര്‍ക്കെതിരെ പൊലീസ് കേസ് എടുത്തിരുന്നു.

കോഴിപ്പോര് സംഘടിപ്പിച്ചതിന് പിന്നാലെ പൊലിസ് നടത്തിയ പരിശോധനയിലാണ് സംഘാടകരിലൊരാളുടെ കൈയില്‍ നിന്ന് മത്സരത്തിനായി കൊണ്ടുവന്ന പൂവന്‍ കോഴിയെ പിടികൂടിയത്. ഇവരില്‍ നിന്ന് വിജയികള്‍ക്ക് നല്‍കാനുള്ള ട്രോഫികളും പൊലീസ് പിടികൂടി.

കേസില്‍ വാദം കേള്‍ക്കുമ്പോള്‍ പൂവന്‍ കോഴിയെ തൊണ്ടിമുതലായി കോടതിയില്‍ ഹാജരാക്കുമെന്ന് സബ് ഇന്‍സ്‌പെക്ടര്‍ നിര്‍മല്‍ജിത് സിങ് പറഞ്ഞു. മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമപ്രകാരമാണ് സംഘാടകര്‍ക്കെതിരെ കേസ് എടുത്തതെന്ന് പൊലീസ് പറഞ്ഞു. മൂവര്‍ക്കും ജാമ്യം ലഭിച്ചതായും പൊലീസ് പറഞ്ഞു.

പ്രതീകാത്മക ചിത്രം
പ്രതിഷേധിച്ച വിദ്യാര്‍ഥിനിയുടെ മുടിയില്‍ പിടിച്ച് വലിച്ചിഴച്ചു; വിഡിയോ, വിവാദം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

'Amit Shah ordered shooting of students': Rahul Gandhi'
rahul gandhi
Rahul Gandhi, Priyanka Gandhi Vadra Hold Sit-In Protest
 wife has filed a case against her husband following a scooter accident
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com