തൊഴിലില്ല; അമ്പതുരൂപ ചോദിച്ചിട്ട് കൊടുത്തില്ല; മകന്‍ അച്ഛനെ അമ്മയുടെ കണ്‍മുന്നില്‍ കുത്തിക്കൊന്നു

അമ്പതുരൂപ ചോദിച്ചിട്ട് നല്‍കാത്തതിന്റെ ദേഷ്യത്തില്‍ യുവാവ് അച്ഛനെ കുത്തിക്കൊന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

ന്യൂഡല്‍ഹി: അമ്പതുരൂപ ചോദിച്ചിട്ട് നല്‍കാത്തതിന്റെ ദേഷ്യത്തില്‍ യുവാവ് അച്ഛനെ കുത്തിക്കൊന്നു. നോര്‍ത്ത് വെസ്റ്റ് ഡല്‍ഹിയിലെ ഭാരത് നഗര്‍ സ്വദേശിയായ മഹേന്ദ്രപാല്‍ എന്ന 71കാരനാണ് കൊല്ലപ്പെട്ടത്. മകന്‍ അനില്‍ പാലിനെ പൊലീസ് അറസ്റ്റ് ചെയ്തു. 

തൊഴില്‍ രഹിതനായ യുവാവ് നിത്യചെലവിന് പിതാവിനോട് പണം വാങ്ങുന്നത് പതിവായിരുന്നു. ചൊവ്വാഴ്ച അനില്‍ അച്ഛനോട് അമ്പതുരൂപ ചോദിച്ചു. എന്നാല്‍ മഹീന്ദ്ര കൊടുത്തില്ല. ജോലി ഇല്ലാത്തതിന്റെ പേരില്‍ അസഭ്യം പറയുകയും ചെയ്തു. 

വഴക്ക് മൂത്തപ്പോള്‍ അനില്‍ കത്തിയെടുത്ത് പിതാവിന്റെ നെഞ്ചില്‍ രണ്ടുതവണ കുത്തുകയായിരുന്നെന്ന് മാതാവ് പൊലീസിനോട് പറഞ്ഞു. തടയാന്‍ ശ്രമിച്ച അമ്മയെയും അനില്‍ ആക്രമിച്ചു.  സംഭവ സ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ട അനിലിനെ പിന്നീട് പൊലീസ് പിടികൂടി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com