"യാത്രയാക്കുന്നതൊക്കെ കൊള്ളാം, സമയത്ത് ഇറങ്ങിക്കോണം..."; വന്ദേഭാരതില്‍ യുപിക്കാര്‍ക്ക് കിട്ടിയത് എട്ടിന്റെ പണി

ബന്ധുവിനെ യാത്രയാക്കാന്‍ വന്നവര്‍ക്ക് 36,000 രൂപ പിഴ
 Vande Bharat Train
Vande Bharat Train
Updated on: 
1 min read

ഉത്തര്‍പ്രദേശ്: റെയില്‍വേ സ്റ്റേഷനില്‍ ബന്ധുക്കളെയും സുഹൃത്തുക്കളെയുമൊക്ക യാത്രയാക്കാന്‍ പോകുന്നവരാണ് നമ്മളില്‍ പലരും. സാധനങ്ങള്‍ എടുത്തു വെക്കാന്‍ സഹായിച്ചും ഭക്ഷണം വാങ്ങിക്കൊടുത്തുമൊക്കെ സ്‌നേഹ പ്രകടനങ്ങള്‍ പലതു കാണാം ട്രെയിന്‍ വന്നു നിന്നാല്‍. എന്നാല്‍ ഇത്തരം സ്‌നേഹത്തിന്റെ പേരില്‍ വന്ദേഭാരത്തില്‍ പെട്ടു പോയി 36,000 രൂപ പിഴ അടക്കേണ്ടി വന്നിരിക്കുകയാണ് യുപിയിലെ കാണ്‍പൂരില്‍ നിന്നുള്ള 12 പേര്‍ക്ക്.

 Vande Bharat Train
'കമ്യൂണിസ്റ്റാണ്, യാത്ര മേഴ്‌സിഡെസിലും ഫസ്റ്റ് ക്ലാസ് എസിയിലും, ധരിക്കുന്നത് ബ്രാന്‍ഡഡ് വസ്ത്രങ്ങളും പാദരക്ഷകളും'; സിപിഎം എംപിക്കെതിരെ ജഡ്ജി

സംഭവം നടന്നത് കാണ്‍പൂര്‍ റെയില്‍വേ സ്റ്റേഷനിലാണ്. രാവിലെ 9.26ന് സ്റ്റേഷനില്‍ എത്തിയ വന്ദേഭാരതില്‍ ബന്ധുവിനെ യാത്രയാക്കാനായി 12 പേര്‍ എത്തി. കൃത്യം 4 മിനുട്ടില്‍, 9.30ന് ട്രെയിനെടുത്തപ്പോള്‍ ഇവര്‍ക്ക് തിരിച്ചിറങ്ങാന്‍ കഴിഞ്ഞില്ല. താനേ അടയുന്ന യന്ത്രവാതിലുകള്‍ ഉള്ളതിനാല്‍ അക്ഷരാര്‍ത്ഥത്തില്‍ സംഘം കുടുങ്ങി. തുടര്‍ന്ന് ട്രെയിനിനുള്ളില്‍ ബഹളം വെച്ചു, വാതിലുകള്‍ തുറക്കാന്‍ ആവശ്യപ്പെട്ടു. അപ്പോഴേക്കും ട്രെയിന്‍ നല്ല വേഗത കൈവരിച്ചിരുന്നു. ഒടുവില്‍ റെയില്‍വേ അധികൃതര്‍ ഇടപെട്ട് വന്ദേഭാരതിന് സ്റ്റോപ്പ് ഇല്ലാത്ത ഇറ്റാവ സ്റ്റേഷനില്‍ 10.50ഓടെ നിര്‍ത്തി 12 പേരെയും പുറത്തിറക്കി.

 Vande Bharat Train
വിലാച്ചേരിയിലെ രഹസ്യകേന്ദ്രത്തിൽ ഒളിപ്പിച്ച നിലയിൽ; മധുര തനിഷ്ക് ജ്വല്ലറി കവർച്ചയിൽ 6.4 കിലോ സ്വർണം കൂടി കണ്ടെടുത്തു

റെയില്‍വേ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ പ്ലാറ്റ്‌ഫോം ടിക്കറ്റ് എടുക്കാതെയാണ് ബന്ധുവിനെ യാത്രയാക്കാന്‍ എത്തിയതെന്ന് കണ്ടെത്തി. യാത്രാ ടിക്കറ്റോ പ്ലാറ്റ് ഫോം ടിക്കറ്റോ എടുക്കാതെ സ്‌റ്റേഷനില്‍ പ്രവേശിച്ചതിനും വന്ദേഭാരതില്‍ കയറിയതിനും ഓരോരുത്തര്‍ക്കും 3,000 രൂപ വീതം, മൊത്തത്തില്‍ 36,000 രൂപ റെയില്‍വേ പിഴയിട്ടു. ഈ തുക അടച്ച ശേഷമാണ് പൊലീസ് ഇവരെ വിട്ടയച്ചത്. കൂടെ തെറ്റ് ആവര്‍ത്തിക്കരുതെന്ന താക്കീതും...

Summary

Those who came to see off a relative got trapped on the Vande Bharat, Railways imposes fine

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER