'വരുമാനവും നികുതി വിവരങ്ങളും വെളിപ്പെടുത്തണം'; ആർഎസ്എസ് മേധാവിക്ക് കത്തയച്ച് പ്രിയങ്ക് ഖാർഗെ

ദേശീയത, അച്ചടക്കം, ഉത്തരവാദിത്തം എന്നിവയെക്കുറിച്ച് നിരന്തരം സംസാരിക്കുന്ന ഒരു സംഘടന അതേ മൂല്യങ്ങള്‍ സുതാര്യതയിലൂടെയും ഭരണഘടനയോടുള്ള ബഹുമാനത്തിലൂടെയും തെളിയിക്കണമെന്നും പ്രിയങ്ക് ഖാര്‍ഗെ അഭിപ്രായപ്പെട്ടു.
RSS should register and disclose income and tax paid documents; Respect to the country on its 100th anniversary, follow the law; Priyank Kharge writes to Bhagwat
ഭാഗവതിനു കത്തയച്ച് പ്രിയങ്ക് ഖാര്‍ഗെSamakalika Malayalam
Updated on
2 min read

ബെംഗളൂരു: രാഷ്ട്രീയ സ്വയംസേവക് സംഘം (ആര്‍എസ്എസ്) ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്യുകയും സംഘടനയുടെ നിയമപരമായ പദവി, സാമ്പത്തിക ഉറവിടങ്ങള്‍, വരുമാനം, ചെലവ്, സ്വത്തുക്കള്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖാര്‍ഗെ ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതിന് കത്തയച്ചു.

സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ സുതാര്യവും ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങള്‍ക്ക് വിധേയവുമാകണമെന്നാണ് മന്ത്രിയുടെ ആവശ്യം. ആര്‍എസ്എസിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ചാണ് പ്രിയങ്ക് ഖാര്‍ഗെ ഇക്കാര്യം ഉന്നയിച്ചത്. സംഘടന നൂറ് വര്‍ഷം പൂര്‍ത്തിയായതിന് അഭിനന്ദനം അറിയിച്ചുകൊണ്ടാണ് കത്ത്. അതേസമയം, സംഘടനയുടെ നിയമപരമായ പദവിയെക്കുറിച്ച് വ്യക്തത വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

RSS should register and disclose income and tax paid documents; Respect to the country on its 100th anniversary, follow the law; Priyank Kharge writes to Bhagwat
ചൈനയുടെ ആധിപത്യത്തിന് അന്ത്യം കുറിക്കാൻ ഇന്ത്യ - യുഎസ് നീക്കം; മിനറല്‍സ് സുരക്ഷാ ടാസ്‌ക്‌ഫോഴ്‌സ് പ്രവര്‍ത്തനം ആരംഭിച്ചു

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്സില്‍ കത്ത് പങ്കുവെച്ച പ്രിയങ്ക് ഖാര്‍ഗെ, ഇന്ത്യയിലും വിദേശത്തുമായി 60,000ത്തിലധികം ശാഖകളും കോടിക്കണക്കിന് സ്വയംസേവകരുമുണ്ടെന്ന് അവകാശപ്പെടുന്ന ഒരു സംഘടന സുതാര്യതയും ഉത്തരവാദിത്തവും ഭരണഘടനാപരമായ അനുസരണയും പാലിക്കേണ്ട ബാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി.

ആര്‍എസ്എസ് നൂറാം വാര്‍ഷികം ആഘോഷിക്കുന്ന ഈ അവസരം ആഘോഷങ്ങളില്‍ മാത്രം ഒതുങ്ങാതെ ഭരണഘടനാപരമായ ആത്മപരിശോധനയ്ക്കും ഉപയോഗിക്കണമെന്ന് അദ്ദേഹം പറഞ്ഞു. രജിസ്റ്റര്‍ ചെയ്യുകയും പ്രവര്‍ത്തനങ്ങളും സാമ്പത്തിക വിവരങ്ങളും വെളിപ്പെടുത്തുകയും ബാധകമായ എല്ലാ നികുതികളും അടയ്ക്കുകയും ഇന്ത്യന്‍ നിയമങ്ങളുടെ ചട്ടക്കൂടിനുള്ളില്‍ സുതാര്യവും ഉത്തരവാദിത്തമുള്ളതുമായ സംഘടനയായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നതായിരിക്കും രാജ്യത്തിന് നല്‍കുന്ന ഏറ്റവും വലിയ ആദരവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

RSS should register and disclose income and tax paid documents; Respect to the country on its 100th anniversary, follow the law; Priyank Kharge writes to Bhagwat
കുട്ടികളിലെ 'സമ്മര്‍ സ്ലൈഡ്'; അവധിക്കാലം വരാനിരിക്കെ രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പുമായി യുഎഇയിലെ സ്‌കൂളുകള്‍

കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ മകനായ പ്രിയങ്ക് ഖാര്‍ഗെ, അഖില ഭാരതീയ പ്രതിനിധി സഭയുടെ 2025-26 കര്‍ണാടക റിപ്പോര്‍ട്ടും കത്തില്‍ ഉദ്ധരിച്ചിട്ടുണ്ട്. ആര്‍എസ്എസിന്റെ പരമോന്നത തീരുമാനമെടുക്കുന്ന അഖില ഭാരതീയ പ്രതിനിധി സഭയുടെ റിപ്പോര്‍ട്ട് പ്രകാരം കര്‍ണാടകയില്‍ 4,127 ദൈനംദിന ശാഖകളും 1,389 പ്രതിവാര മിലനുകളും 60 പ്രതിമാസ മണ്ഡലികളും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

അതോടൊപ്പം, സംസ്ഥാനത്ത് 2,194 സാമൂഹിക പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ടെന്നും അതില്‍ ഏകദേശം 19.61 ലക്ഷം പേര്‍ പങ്കെടുത്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതെ 2.21 ലക്ഷം യൂണിഫോം ധരിച്ച പ്രവര്‍ത്തകര്‍ പങ്കെടുത്ത 562 റൂട്ട് മാര്‍ച്ചുകളും സംഘടിപ്പിച്ചതായി ഖാര്‍ഗെ വ്യക്തമാക്കി.

RSS should register and disclose income and tax paid documents; Respect to the country on its 100th anniversary, follow the law; Priyank Kharge writes to Bhagwat
പത്മകുമാറിനെതിരെ സിപിഎം നടപടി; പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു

ഇത്തരം വിപുലമായ സംഘടനാ ശൃംഖലയും പൊതുപരിപാടികളും റൂട്ട് മാര്‍ച്ചുകളും സാമൂഹിക ഇടപെടലുകളും നടത്തുന്ന ഒരു സംഘടനയെ സ്വകാര്യ സംവിധാനമായി മാത്രം കണക്കാക്കാനാവില്ലെന്നാണ് മന്ത്രിയുടെ നിലപാട്. അതിനാല്‍ നിയമപരമായി രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത സംഘടന ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നതിന്റെ അടിസ്ഥാനമെന്താണെന്ന് വിശദീകരിക്കാന്‍ ഭാരവാഹികളെ നിയോഗിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

പൗര സംഘടനകള്‍, തൊഴിലാളി യൂണിയനുകള്‍, എന്‍ജിഒകള്‍, ട്രസ്റ്റുകള്‍, ക്ഷേത്രങ്ങള്‍, കമ്പനികള്‍ തുടങ്ങിയവ രജിസ്റ്റര്‍ ചെയ്യുകയും സാമ്പത്തിക വിവരങ്ങള്‍ വെളിപ്പെടുത്തുകയും നിയമങ്ങള്‍ പാലിക്കുകയും ചെയ്യുമ്പോള്‍ ആര്‍എസ്എസിന് മാത്രം ഇളവ് ലഭിക്കേണ്ടതെന്തിനാണെന്നും അദ്ദേഹം ചോദിച്ചു.

RSS should register and disclose income and tax paid documents; Respect to the country on its 100th anniversary, follow the law; Priyank Kharge writes to Bhagwat
ദേവസ്വം ബോർഡിലെ വിവാദ നിയമനം: 'സർക്കുലർ പിൻവലിച്ചില്ലെങ്കിൽ സ്വർണ്ണക്കവർച്ചയിൽ ബോർഡിനും പങ്കുണ്ടെന്ന് അനുമാനിക്കും'

സംഘടനയുടെ നിയമപരമായ പദവി, സംഘടനാ ഘടന, ഭാരവാഹികളുടെ വിവരങ്ങള്‍, സംഭാവനകളുടെയും വരുമാനത്തിന്റെയും ഉറവിടങ്ങള്‍, ചെലവുകളും സ്വത്തുക്കളും, നികുതി അടവുകളുടെ വിശദാംശങ്ങള്‍ എന്നിവ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കണമെന്ന് ഖാര്‍ഗെ ആവശ്യപ്പെട്ടു. പൊതുയോഗങ്ങള്‍, റൂട്ട് മാര്‍ച്ചുകള്‍, വന്‍തോതിലുള്ള പരിപാടികള്‍ എന്നിവ സംഘടിപ്പിക്കുന്നതിനുള്ള അനുമതികളും വെളിപ്പടുത്തണമെന്ന ആവശ്യമുണ്ട്.

ദേശീയത, അച്ചടക്കം, ഉത്തരവാദിത്തം എന്നിവയെക്കുറിച്ച് നിരന്തരം സംസാരിക്കുന്ന ഒരു സംഘടന അതേ മൂല്യങ്ങള്‍ സുതാര്യതയിലൂടെയും ഭരണഘടനയോടുള്ള ബഹുമാനത്തിലൂടെയും തെളിയിക്കണമെന്നും പ്രിയങ്ക് ഖാര്‍ഗെ അഭിപ്രായപ്പെട്ടു. സാധാരണ പൗരന്മാരോട് നിയമങ്ങള്‍ പാലിക്കാന്‍ ആവശ്യപ്പെടുന്ന ഒരു സംഘടനയ്ക്ക് അതേ മാനദണ്ഡങ്ങളില്‍ നിന്ന് സ്വയം ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

RSS should register and disclose income and tax paid documents; Respect to the country on its 100th anniversary, follow the law; Priyank Kharge writes to Bhagwat
2000 ജീവനക്കാരെ പിരിച്ചുവിടാന്‍ ബിബിസി; പരമ്പരാഗത രീതിയില്‍ കാര്യമില്ല, അപ്‌ഡേറ്റാവുക ലക്ഷ്യം; ലാഭം 6438 കോടി

തന്റെ കത്തിന് ഔദ്യോഗിക മറുപടി നല്‍കണമെന്ന് അഭ്യര്‍ഥിച്ചുകൊണ്ടാണ് മോഹന്‍ ഭാഗവതിന് അയച്ച കത്ത് പ്രിയങ്ക് ഖാര്‍ഗെ അവസാനിപ്പിച്ചിട്ടുള്ളത്.

Summary

RSS should register and disclose income and tax paid documents; Respect to the country on its 100th anniversary, follow the law; Priyank Kharge writes to Bhagwat

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com