'രാമ ക്ഷേത്രത്തെ പിന്തുണച്ചിരുന്നെങ്കില്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്‌തേനെ', ആര്‍എസ്എസില്‍ മുസ്ലീംങ്ങള്‍ക്കും അംഗമാകാം, ഒരു നിബന്ധനമാത്രം; മോഹന്‍ ഭാഗവത്

ആര്‍എസ്എസ് ഒരു രാഷ്ട്രീയ സംഘടനയല്ല, ഒരു രാഷ്ട്രീയ പാര്‍ട്ടിയെയും പിന്തുണയ്ക്കുന്നില്ല. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പങ്കെടുക്കുന്നില്ല. സമൂഹത്തെ ഒന്നിപ്പിക്കുക എന്നതാണ് സംഘടനയുടെ ലക്ഷ്യം
Bangalore
RSS Sarasanghachalak Dr Mohan Bhagwat
Updated on
1 min read

ബംഗളുരു: അയോധ്യയില്‍ രാമക്ഷേത്രം എന്ന ആവശ്യത്തെ പിന്തുണച്ചിരുന്നെങ്കില്‍ പ്രവര്‍ത്തകര്‍ കോണ്‍ഗ്രസിനെ പോലും പിന്തുണയ്ക്കുമായിരുന്നുവെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. ആര്‍എസ്എസ് ഒരു രാഷ്ട്രീയ സംഘടനയല്ല, ഒരു രാഷ്ട്രീയ പാര്‍ട്ടിയെയും പിന്തുണയ്ക്കുന്നില്ല. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പങ്കെടുക്കുന്നില്ല. സമൂഹത്തെ ഒന്നിപ്പിക്കുക എന്നതാണ് സംഘടനയുടെ ലക്ഷ്യം. നയങ്ങളെയാണ് സംഘടന പിന്തുണയ്ക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Bangalore
ശിവപ്രിയയുടെ മരണത്തിന് കാരണം 'അസിനെറ്റോബാക്ടര്‍'; പ്രവേശിക്കുക മുറിവുകളിലൂടെ, ആന്തരികാവയവങ്ങളെ ബാധിക്കും

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ ആര്‍എസ്എസ് ആഗ്രഹിച്ചു. ക്ഷേത്രം നിര്‍മിക്കാന്‍ നിലകൊണ്ടവര്‍ക്ക് പ്രവര്‍ത്തകര്‍ വോട്ട് ചെയ്തു. കോണ്‍ഗ്രസ് അതിനെ പിന്തുണയ്ച്ചിരുന്നു എങ്കില്‍ ആ പാര്‍ട്ടിക്ക് വോട്ട് ചെയ്യുമായിരുന്നു എന്നും അദ്ദേഹം ബംഗളൂരുവില്‍ പ്രതികരിച്ചു.

ആര്‍എസ്എസിന് മുസ്ലീം, ക്രിസ്ത്യന്‍ തുടങ്ങി മത ജാതി വേര്‍തിരിവ് ഇല്ലെന്നും മോഹന്‍ ഭാഗവത് പ്രതികരിച്ചു. മുസ്ലീം വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സംഘടനയില്‍ അംഗത്വം നല്‍കുമോ എന്ന ചോദ്യത്തിന് മറുപടിയായാണ് മോഹന്‍ ഭാഗവത് നിലപാടിന്റെ പ്രവര്‍ത്തനം. 'സംഘത്തില്‍ ബ്രാഹ്മണര്‍ക്ക് പ്രവേശനമില്ല. മറ്റൊരു ജാതിക്കും പ്രവേശനമില്ല. മുസ്ലീമിനും അനുവാദമില്ല, ക്രിസ്ത്യാനിക്കും സംഘത്തില്‍ പ്രവേശനമില്ല. ഹിന്ദുക്കള്‍ക്ക് മാത്രമാണ് ആര്‍എസ്എസില്‍ പ്രവേശനമുള്ളൂ. വ്യത്യസ്ത വിഭാഗങ്ങളിലുള്ള ആളുകള്‍ക്ക്, മുസ്ലീങ്ങള്‍, ക്രിസ്ത്യാനികള്‍, ഏത് വിഭാഗക്കാര്‍ക്കും, സംഘത്തിലേക്ക് വരാം, ഒരേ ഒരു നിബന്ധനമാത്രമാണുള്ളത്. നിങ്ങള്‍ ശാഖയ്ക്കുള്ളില്‍ വരുമ്പോള്‍, ഭാരതമാതാവിന്റെ മകനായും, ഈ ഹിന്ദു സമൂഹത്തിലെ അംഗമായുമായി മാറുന്നു എന്നും ആര്‍എസ്എസ് മേധാവി ചൂണ്ടിക്കാട്ടി.

Bangalore
പാര്‍ട്ടി പരിപാടിയില്‍ വൈകി എത്തി; പരിശീലകനില്‍ നിന്ന് ശിക്ഷയേറ്റുവാങ്ങി രാഹുല്‍ഗാന്ധി

ആര്‍എസ്എസ് എന്തുകൊണ്ട് രജിസ്റ്റര്‍ ചെയ്ത ഒരു സംഘടനയല്ല എന്ന ചോദ്യത്തിന് ഹിന്ദുധര്‍മ്മം എവിടെയെങ്കിലും രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ എന്ന മറുചോദ്യമാണ് മോഹന്‍ഭാഗവതിന്റെ ഉത്തരം. ആര്‍എസ്എസ് ഭരണഘടന വിരുദ്ധമായ ഒരു സംഘടനയല്ല, അതുകൊണ്ട് രജിസ്റ്റര്‍ ചെയ്യേണ്ട ആവശ്യമില്ല. 1925 ലാണ് ആര്‍എസ്എസ് രൂപീകരിക്കുന്നത്. അന്ന് ബ്രിട്ടീഷ് ഭരണമാണ്. അവരുടെ നിയമത്തിന് കീഴില്‍ രജിസ്റ്റര്‍ ചെയ്യണം എന്ന് തോന്നുന്നുണ്ടോ, സ്വാതന്ത്ര്യാനന്തരമുള്ള നിയമങ്ങള്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കിയിരുന്നില്ല. മൂന്ന് തവണ ആര്‍എസ്എസ് നിരോധിക്കപ്പെട്ടു. ഓരോ തവണയും കോടതി നിരോധനം എടുത്തു കളഞ്ഞു. ആര്‍എസ്എസിനെ എതിര്‍ത്തും അനുകൂലിച്ചും പലതവണ നിയമസഭയിലും പാര്‍ലമെന്റിലും ചര്‍ച്ചകള്‍ നടന്നു. എതിര്‍ക്കപ്പെടുമ്പോഴെല്ലാം സംഘടന കൂടുതല്‍ ശക്തരായി' എന്നും മോഹന്‍ ഭാഗവത് പറഞ്ഞു.

Summary

RSS supports policies, not an individual or a political party says its chief Mohan Bhagwat. RSS workers would have even backed the Congress if it supported the demand for a Ram Temple in Ayodhya.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com