

മുംബൈ: പീഡനക്കേസില്‍ അറസ്റ്റിലായ നാസിക്കിലെ 'ആള്‍ദൈവം' അശോക് കുമാര്‍ ഖരാട്ടുമായുള്ള ബന്ധത്തിന്റെ പേരില്‍ വിമര്‍ശനം ഉയര്‍ന്ന എന്‍സിപി നേതാവ് രൂപാലി ചകങ്കര്‍ മഹാരാഷ്ട്ര വനിതാ വിഭാഗം അധ്യക്ഷസ്ഥാനം രാജിവച്ചു. എന്‍സിപി അജിത് പവാര്‍ വിഭാഗം അധ്യക്ഷയും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ സുനേത്ര പവാറുമായി രാവിലെ ഫോണില്‍ സംസാരിച്ചതിന് പിന്നാലെയാണ് രാജി. രാജിക്കത്ത് രൂപാലി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്്ക്കുകയും ചെയ്തു.
അശോക് കുമാറുമായി അടുത്ത ബന്ധം പുറത്തുവന്നതിന് പിന്നാലെ സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ സ്ഥാനവും രൂപാലി നേരത്തെ രാജിവച്ചിരുന്നു. എന്നാല്‍ ആത്മീയമായ ബന്ധം മാത്രമാണ് ഉണ്ടായിരുന്നതെന്നും ഇയാളുടെ ക്രിമിനല്‍ പശ്ചാത്തലത്തെക്കുറിച്ച് തനിക്ക് അറിയുമായിരുന്നില്ലെന്നും രൂപാലി സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ ആവര്‍ത്തിച്ചു. അന്വേഷണത്തില്‍ തന്റെ നിരപരാധിത്വം വ്യക്തമാകും. യാതൊരു തെളിവുമല്ലാതെ ചിലര്‍ അസത്യമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് വേദനാജനകമാണ്. ഇക്കാര്യത്തില്‍ സുതാര്യമായ അന്വേഷണം വേണമെന്ന് മുഖ്യമന്ത്രിയോടും ഡിജിപിയോടും നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നുവെന്നും രുപാലി പറഞ്ഞു.
നിലവില്‍ 7 പീഡനക്കേസുകളും സാമ്പത്തികത്തട്ടിപ്പ് ഉള്‍പ്പെടെ 2 കേസുകളും ഖരാട്ടിനെതിരെ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മുംബൈ, കൊങ്കണ്‍, പുണെ, നാസിക്, അഹില്യനഗര്‍ എന്നീ മേഖലകളില്‍ നിന്നാണു കൂടുതല്‍ പേര്‍ പരാതി അറിയിച്ചിട്ടുള്ളത്. ജ്യോതിഷ സംബന്ധമായ ഉപദേശം തേടിയെത്തുന്ന സ്ത്രീകളെ വശത്താക്കി പീഡിക്കുന്നതായിരുന്നു ഖരാട്ടിന്റെ രീതി. അതു രഹസ്യ ക്യാമറ വഴി പകര്‍ത്തി സൂക്ഷിക്കുകയും ചെയ്തിരുന്നു. നൂറിലേറെപ്പേരുടെ അശ്ലീല ദൃശ്യങ്ങളുള്ള പെന്‍ഡ്രൈവ് നേരത്തേ കണ്ടെത്തിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates