'ബക്രീദ് ആണ്, പശുവധം നിരോധിക്കണം'; ഒരു ദിവസം മുമ്പാണോ ഓര്‍മ വന്നത്?അടിയന്തര സാഹചര്യമില്ലെന്ന് സുപ്രീംകോടതി

പശുക്കളെ വധിക്കുന്നത് പൂര്‍ണ്ണമായി നിരോധിക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്.
Supreme Court, cow
Supreme Court, cowAI
Updated on
1 min read

ന്യൂഡല്‍ഹി: ബക്രീദിന് മുന്നോടിയായി പശുവധം പൂര്‍ണമായി നിരോധിച്ചുകൊണ്ടുള്ള നിയമം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ അടിയന്തര വാദം കേള്‍ക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി. അഖില ഭാരത ഹിന്ദു മഹാസഭയുടെ മുന്‍ വൈസ് പ്രസിഡന്റ് സതീഷ് കുമാര്‍ അഗര്‍വാള്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.

പശുക്കളെ വധിക്കുന്നത് പൂര്‍ണ്ണമായി നിരോധിക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. അടിയന്തരമായി വാദം കേള്‍ക്കാന്‍ വിസമ്മതിച്ച ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച്, 'നിങ്ങള്‍ക്ക് ഒരു ദിവസം മുമ്പാണോ ഇതിനെക്കുറിച്ച് ഓര്‍മ്മ വന്നത്. അടിയന്തര സാഹചര്യമില്ല. നന്ദി,' എന്നാണ് വ്യക്തമാക്കിയത്.

Supreme Court, cow
'ചെന്നായ്ക്കള്‍ക്ക് എറിഞ്ഞു കൊടുത്തു': ഭാര്യയെ അടിച്ചുകൊന്ന് കെട്ടിത്തൂക്കിയ ഭര്‍ത്താവിന്റെ ജീവപര്യന്തം ശിക്ഷ ശരിവെച്ച് സുപ്രീംകോടതി

അഭിഭാഷകനായ ബരുണ്‍ കുമാര്‍ സിന്‍ഹയാണ് അടിയന്തരമായി വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് ഈ വിഷയം ബെഞ്ചിന് മുന്നില്‍ ഉന്നയിച്ചത്. 'മറ്റന്നാള്‍ ബക്രീദ് ആണ്. പശുവധ നിരോധന നിയമം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയാണിത്. ഇത് നാളെ ലിസ്റ്റ് ചെയ്യാന്‍ സാധിക്കുമോ,' എന്നായിരുന്നു സിന്‍ഹയുടെ ചോദ്യം.

ഓരോ സംസ്ഥാനങ്ങളിലെയും കശാപ്പുശാലകളെ നിയമാനുസൃതമായി നിയന്ത്രിക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ വിജ്ഞാപനം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

Summary

Supreme Court refuses to grant urgent hearing on plea seeking complete ban on cow slaughter ahead of Bakrid.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com