

ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ സ്‌കൂളില്‍ അതിക്രമിച്ചു കയറിയ ഭീകരര്‍ രണ്ട് അധ്യാപകരെ വെടിവെച്ചു കൊന്നു. ശ്രീനഗറിലെ സംഗാം സ്‌കൂളിലാണ് ഭീകരാക്രമണം ഉണ്ടായത്. ബോയ്‌സ് ഹയര്‍ സെക്കൻഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സുഖ് വിന്ദര്‍ കൗര്‍, അധ്യാപകനായ ദീപക് ചാന്ദ് എന്നിവരാണ് കൊല്ലെപ്പെട്ടത്.
അഞ്ചോളം അധ്യാപകര്‍ പ്രിന്‍സിപ്പലിന്റെ മുറിയില്‍ യോഗം ചേരുന്നതിനിടെ രണ്ടു ഭീകരര്‍ സ്‌കൂളിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നു. തുടര്‍ന്ന് മറ്റുള്ളവരെ മാറ്റിനിര്‍ത്തിയശേഷം, ഇരുവരേയും പുറത്തേക്ക് വലിച്ചിഴച്ച് വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
വെടിവെപ്പിന് പിന്നാലെ ഭീകരര്‍ സ്‌കൂളില്‍ നിന്നും സ്ഥലം വിട്ടു. അക്രമികള്‍ക്ക് വേണ്ടി പൊലീസ് തിരച്ചില്‍ ആരംഭിച്ചു. ശ്രീനഗറില്‍ മൂന്നു ദിവസത്തിനിടെ അഞ്ച് തദ്ദേശീയരാണ് കൊല്ലപ്പെടുന്നത്. അധ്യാപകരെ വധിച്ച സംഭവത്തെ ജമ്മു കശ്മീര്‍ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി അപലപിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates