പഠിക്കാത്തതിന് ടീച്ചർ അടിച്ചു; പരാതിയുമായി രണ്ടാം ക്ലാസുകാരൻ പൊലീസ് സ്റ്റേഷനിൽ  

സ്റ്റേഷനിലെത്തിയ കുട്ടിയോട് കാര്യം തിരക്കിയപ്പോഴാണ് അധ്യാപിക അടിച്ചതായി കുട്ടി പരാതി പറഞ്ഞത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

ഹൈദരാബാദ്: അധ്യാപിക മർദ്ദിച്ചെന്ന് പരാതിപ്പെട്ട് രണ്ടാം ക്ലാസുകാരൻ പൊലീസ് സ്റ്റേഷനിൽ.  അനിൽ നായിക് എന്ന വിദ്യാർഥിയാണ് അധ്യാപികക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യവുമായി പൊലീസ് സ്റ്റേഷനിലെത്തിയത്. തെലങ്കാനയിലാണ് സംഭവം. 

മഹാബുദാബാദ് ജില്ലയിലെ ബയ്യാരം മണ്ഡലിലെ സ്വകാര്യ സ്കൂളിലെ വിദ്യാർഥിയാണ് അനിൽ.സ്റ്റേഷനിലെത്തിയ കുട്ടിയോട് കാര്യം തിരക്കിയപ്പോഴാണ് അധ്യാപിക അടിച്ചതായി കുട്ടി പരാതി പറഞ്ഞത്. കൃത്യമായി പാഠഭാഗങ്ങൾ പഠിക്കാത്തതിനാലാണ് ടീച്ചർ അടിച്ചതെന്നും കുട്ടി പറഞ്ഞു. മറ്റേതെങ്കിലും കുട്ടികൾക്ക് സമാന അനുഭവമുണ്ടോ എന്ന ചോദ്യത്തിന് തനിക്ക് മാത്രമാണ് അടി കിട്ടിയതെന്നും കുട്ടി സമ്മതിച്ചു. 

 വനിത പൊലീസ് ഇൻസ്പെക്ടർ രമാദേവിയോടാണ് കുട്ടി പരാതിപ്പെട്ടത്. രമാദേവി പിന്നീട് വിദ്യാർഥിയുമായി സ്കൂളിലെത്തുകയും വിഷയം ഒത്തു തീർപ്പാക്കി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com