പോസ്റ്റ്‌മോര്‍ട്ടത്തിനിടെ സ്വകാര്യ ഭാഗങ്ങളെ നോക്കി അശ്ലീല തമാശ; സ്റ്റാന്‍ഡ് അപ് കോമഡി പരാമര്‍ശം വിവാദത്തില്‍, എംബിബിഎസ് വിദ്യാര്‍ഥിനിക്കെതിരെ കേസ്

പരിപാടിയുടെ അവതാരകനായ പ്രണിത് മോറെ കോമഡി ഷോയ്ക്കിടെ ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു സേജല്‍.
Sejal Pawar, Pranit More
Sejal Pawar, Pranit Morescreen grab
Updated on
1 min read

മുംബൈ: സ്റ്റാന്‍ഡപ് കോമഡിഷോയ്ക്കിടെ അശ്ലീല പരാമര്‍ശം നടത്തിയ പൂനെ സ്വദേശിയും മൂന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിനിയുമായ സേജല്‍ പവാര്‍ ഉള്‍പ്പെട്ട വിവാദം അന്വേഷിക്കാന്‍ അവര്‍ പഠിക്കുന്ന കെഇഎം മെഡിക്കല്‍ കോളജ് രണ്ടംഗ കമ്മിഷനെ നിയോഗിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിനിടെ പുരുഷന്മാരുടെ സ്വകാര്യഭാഗങ്ങളെക്കുറിച്ചു തമാശ പറയുമായിരുന്നെന്ന സേജലിന്റെ വാക്കുകളാണ് വിവാദമായത്. അതിനു പിന്നാലെ മഹാരാഷ്ട്ര സൈബര്‍ പൊലീസ് സേജലിനെതിരെ കേസെടുത്തിരുന്നു. പരിപാടിയുടെ അവതാരകനായ പ്രണിത് മോറെ ഷോയ്ക്കിടെ ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു സേജല്‍.

Sejal Pawar, Pranit More
'തെരഞ്ഞെടുപ്പിനു മുമ്പ് പ്രകോപന പ്രസംഗം'; മമതക്കെതിരെ കേസെടുത്ത് പൊലീസ്

സേജല്‍ പവാര്‍ നടത്തിയ അഭിപ്രായപ്രകടനം ഒരു രീതിയിലും അംഗീകരിക്കാനാകില്ലെന്നു കെഇഎം മെഡിക്കല്‍ കോളജ് ഡീന്‍ ഡോ.ഹരീഷ് പഥക് പറഞ്ഞു. വിഷയത്തെ ഗൗരവത്തോടെ തന്നെയാണ് കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കമ്മീഷന്റെ അന്വേഷണ റിപ്പോര്‍ട്ട് പരിശോധിച്ചതിനു ശേഷം നടപടിയെടുക്കുമെന്നും ഡീന്‍ പറഞ്ഞു.

Sejal Pawar, Pranit More
'ഇവര്‍ സ്ത്രീയല്ല, ലേഡീ ഡോണ്‍'; ലഹരിക്കേസില്‍ 60 കാരിക്ക് ജാമ്യം നിഷേധിച്ച് സുപ്രീംകോടതി

അഭിപ്രായ സ്വാതന്ത്ര്യമെന്നത് എന്തും പറയാനുള്ള കാരണമായി കാണാനാകില്ലെന്നും സാമൂഹിക ഉത്തരവാദിത്തത്തിന്റെയും മറ്റുള്ളവരോടുള്ള ബഹുമാനത്തിന്റേയും അതിരുകള്‍ക്കുള്ളില്‍ നിന്ന് വേണം അഭിപ്രായം നടത്താനെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. ഞാനടക്കം സ്റ്റാന്റ് അപ് കോമഡി ഷോകള്‍ കാണാറുണ്ട്. എന്നാല്‍ നര്‍മം മാന്യതയുടെ പരിധികള്‍ ലംഘിക്കുന്നതാകരുതെന്നും അദ്ദേഹം പറഞ്ഞു. ഇതേ കോമഡിഷോയ്ക്കിടെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയതിന്റെ പേരില്‍ ഗുരുഗ്രാം സ്വദേശി ഹിമാന്‍ഷു ജാന്‍ഗ്രയ്‌ക്കെതിരെയും സ്റ്റാന്‍ഡ് അപ് കൊമീഡിയന്‍ പ്രണിത് മോറെയ്‌ക്കെതിരെയും സൈബര്‍ പൊലീസ് കേസെടുത്തിരുന്നു.

Summary

Sejal Pawar controversy, a third-year MBBS student from Pune, has led to an inquiry by KEM Medical College after she made obscene remarks during a stand-up comedy show.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Sreehari
MHA warns people against financial fraud through fake pornography apps
Complaint Against Husband for Filming and Selling Intimate Videos to Adult Websites
Woman Files Police Complaint Against Husband for Filming and Selling Intimate Videos to Adult Websites
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com