മുതിര്‍ന്ന ബിജെപി നേതാവ് വിജയകുമാര്‍ മല്‍ഹോത്ര അന്തരിച്ചു

അദ്ദേഹത്തിന്റെ ജീവിതം ലാളിത്യത്തിന്റെയും പൊതുസേവനത്തിനുള്ള സമര്‍പ്പണത്തിന്റെയും ഉത്തമ ഉദാഹരണമായിരുന്നു. ബിജെപി അധ്യക്ഷന്‍ വീരേന്ദ്ര സച്ച്‌ദേവ പ്രസ്താവനയില്‍ പറഞ്ഞു
Senior BJP leader and former MP, Prof. Vijay Kumar Malhotra
Vijay Kumar MalhotraX
Updated on
1 min read

ന്യൂഡല്‍ഹി: ബിജെപിയുടെ മുതിര്‍ന്ന നേതാവും മുന്‍ പാര്‍ലമെന്റംഗവുമായ പ്രൊഫ. വിജയകുമാര്‍ മല്‍ഹോത്ര (94) അന്തരിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എയിംസില്‍ ചികിത്സയിലായിരുന്നു. അദ്ദേഹത്തിന്റെ ജീവിതം ലാളിത്യത്തിന്റെയും പൊതുസേവനത്തിനുള്ള സമര്‍പ്പണത്തിന്റെയും ഉത്തമ ഉദാഹരണമായിരുന്നു. ബിജെപി അധ്യക്ഷന്‍ വീരേന്ദ്ര സച്ച്‌ദേവ പ്രസ്താവനയില്‍ പറഞ്ഞു. ഡല്‍ഹിയില്‍ സംഘത്തിന്റെ പ്രത്യയശാസ്ത്രം വ്യാപിപ്പിക്കാന്‍ അക്ഷീണം പ്രയത്‌നിച്ച ജനസംഘത്തിന്റെ കാലം മുതലുള്ളതാണ് മല്‍ഹോത്രയുടെ സംഭാവനയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Senior BJP leader and former MP, Prof. Vijay Kumar Malhotra
ആഭ്യന്തര ബാഹ്യ ഭീഷണികളെ നേരിടാന്‍ പുതിയ വഴിയുമായി കേന്ദ്രം, നാഷണല്‍ സെക്യൂരിറ്റി സ്ട്രാറ്റജി വരുന്നു

ജനങ്ങളുടെ പ്രശ്‌നങ്ങളെക്കുറിച്ച് ആഴത്തിലുള്ള ധാരണയുണ്ടായിരുന്ന മികച്ച നേതാവ് എന്ന് വിശേഷിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സില്‍ അനുശോചിച്ചു. 'ഡല്‍ഹിയില്‍ നമ്മുടെ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്ക് വഹിച്ചു. പാര്‍ലമെന്റിലെ അദ്ദേഹത്തിന്റെ ഇടപെടലുകളുടെ പേരിലും അദ്ദേഹം ഓര്‍മിക്കപ്പെടുന്നു. അദ്ദേഹത്തിന്റെ വിയോഗത്തില്‍ ദുഃഖമുണ്ട്. അദ്ദേഹത്തിന്റെ കുടുംബത്തോടും അനുയായികളോടുമുള്ള അനുശോചനം അറിയിക്കുന്നു. ഓം ശാന്തി' എന്നാണ് പ്രധാനമന്ത്രി കുറിച്ചു.

Senior BJP leader and former MP, Prof. Vijay Kumar Malhotra
പാക് അധിനിവേശ കശ്മീരില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്തു, ഒരാള്‍ കൊല്ലപ്പെട്ടു, നിരവധിപ്പേര്‍ക്ക് പരിക്ക്

അഞ്ച് തവണ എംപിയും രണ്ട് തവണ എംഎല്‍എയുമായിരുന്നു. 1980-കളിലും 1990-കളിലും തലസ്ഥാനത്തെ ബിജെപിയുടെ ഏറ്റവും പരിചിതമായ മുഖമായാണ് അദ്ദേഹം കണക്കാക്കപ്പെട്ടിരുന്നത്. ഇന്നത്തെ മുഖ്യമന്ത്രിക്ക് തുല്യ പദവിയായ ഡല്‍ഹിയുടെ ചീഫ് എക്‌സിക്യൂട്ടീവ് കൗണ്‍സിലറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1999 ലെ പൊതുതെരഞ്ഞെടുപ്പില്‍ മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനെ വന്‍ ഭൂരിപക്ഷത്തില്‍ മല്‍ഹോത്ര പരാജയപ്പെടുത്തി.

Summary

Senior BJP leader and former MP, Prof. Vijay Kumar Malhotra, aged 94, passed away. A key figure in Delhi politics, his contributions to the party were significant.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com