'നരേന്ദ്രമോദിയുടെ ആജീവാനന്ത അനുയായി'; ചാനലുകളിലെ ബിജെപി മുഖം; ഷെഹ്‌സാദ് പൂനെവാല പാര്‍ട്ടി വിട്ടു

കഴിഞ്ഞ ദിവസവും വിവിധ വിഷയങ്ങളില്‍ ബിജെപിക്കു വേണ്ടി അദ്ദേഹം പ്രതികരണം നടത്തിയിരുന്നു.
Shehzad Poonawalla
ഷെഹ്‌സാദ് പൂനെവാലഎഎന്‍ഐ
Edited By:
Updated on
1 min read

ന്യൂഡല്‍ഹി: ബിജെപി ദേശീയ വക്താവ് ഷെഹ്സാദ് പൂനെവാല പാര്‍ട്ടിയില്‍നിന്ന് രാജിവച്ചു. ബിജെപിയുടെ ഉന്നത നേതൃത്വത്തിന് അദ്ദേഹം രാജി സമര്‍പ്പിച്ചതായും വ്യക്തിപരമായ കാരണങ്ങളാണു തീരുമാനത്തിനു പിന്നിലെന്നുമാണു റിപ്പോര്‍ട്ടുകള്‍. ഷെഹ്സാദ് പൂനെവാല തന്റെ എക്‌സ് ഹാന്‍ഡിലില്‍ നിന്ന് ബിജെപി ദേശീയ വക്താവ് എന്നത് ഒഴിവാക്കുകയും നരേന്ദ്ര മോദിയുടെ ആജീവനാന്ത അനുയായി എന്ന് നിലനിര്‍ത്തുകയും ചെയ്തു

കഴിഞ്ഞ ദിവസവും വിവിധ വിഷയങ്ങളില്‍ ബിജെപിക്കു വേണ്ടി അദ്ദേഹം പ്രതികരണം നടത്തിയിരുന്നു. ടെലിവിഷന്‍ ചാനലുകളില്‍ ബിജെപിയുടെ മുഖമായിരുന്നു ഷെഹ്‌സാദ് പൂനെവാല. രാജി സംബന്ധിച്ചു പാര്‍ട്ടിയില്‍നിന്നോ പൂനെവാലയില്‍നിന്നോ ഇതുവരെ ഔദ്യോഗിക പ്രസ്താവനകളൊന്നും പുറത്തുവന്നിട്ടില്ല.

2017ല്‍ കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് പ്രക്രിയയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളെത്തുടര്‍ന്നാണ് അഭിഭാഷകനായ ഷെഹ്സാദ് പൂനെവാല കോണ്‍ഗ്രസ് വിട്ടത്. പിന്നീട് ബിജെപിയില്‍ ചേര്‍ന്ന അദ്ദേഹത്തെ പാര്‍ട്ടിയുടെ ദേശീയ വക്താവായി നിയമിക്കുകയായിരുന്നു.

Shehzad Poonawalla
മെഡിക്കല്‍ പിജി പരീക്ഷയ്ക്കിടെ ചോദ്യപേപ്പര്‍ വാട്‌സ്ആപ്പില്‍ ചോര്‍ന്നു: അന്വേഷണം പ്രഖ്യാപിച്ച് ഒഡിഷ സര്‍ക്കാര്‍
Shehzad Poonawalla
കാവേരി നദീജല തര്‍ക്കം; കര്‍ണാടകയില്‍ ഓഗസ്റ്റ് 13 ബന്ദ്; 'വിജയ്‌യെ ബംഗളൂരു വിമാനത്താവളത്തില്‍ തടയും'
Shehzad Poonawalla
പ്രധാനമന്ത്രി മോദിക്കെതിരായ അധിക്ഷേപ പോസ്റ്റുകള്‍: മെറ്റ ഇന്ത്യ തലവനെതിരെ കേസ്

Shehzad Poonawala, BJP's TV Face, Quits Party Citing 'Personal Reasons'

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com