'വളരെക്കാലമായി ഈ ദിവസത്തിനായി കാത്തിരിക്കുന്നു'; ജന്മനാട്ടിലെത്തിയ ശുഭാംശുവിന് വന്‍ സ്വീകരണം

Shubhanshu Shukla's family expresses excitement at his hometown arrival
ശുഭാംശു ശുക്ല കുടുംബാംഗങ്ങള്‍ക്കൊപ്പം എഎന്‍ഐ
Updated on
1 min read

ലഖ്‌നൗ: ബഹിരാകാശ നിലയത്തിലെത്തിയ ആദ്യ ഇന്ത്യക്കാരനായ ശുഭാംശു ശുക്ല ജന്മനാടായ ഉത്തര്‍പ്രദേശിലെ ലഖ്നൗവില്‍ എത്തി. ലഖ്നൗ വിമാനത്താവളത്തിലെത്തിയ ശുഭാംശുവിനെ ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക് സ്വീകരിച്ചു. കുട്ടികളുള്‍പ്പെടെയുള്ളവരുടെ വന്‍ ജനാവലി അദ്ദേഹത്തെ സ്വീകരിക്കാനെത്തിയിരുന്നു. ഗോമതിനഗറിലെ സിറ്റി മോണ്ടിസോറി സ്‌കൂളില്‍ ശുഭാംശുവിനെ ആദരിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചിരുന്നു.

വളരെക്കാലത്തിനുശേഷമാണ് മകനെ നേരിട്ട് കാണുന്നതെന്നും താന്‍ ഏറെ സന്തോഷത്തിലാണെന്നും ശുഭാംശുവിന്റ അമ്മ പറഞ്ഞു. ശുഭാംശുവിനെ സ്വീകരിക്കാന്‍ കുടുംബം മുഴുവന്‍ വിമാനത്താവളത്തില്‍ എത്തിയെന്നും അവര്‍ പറഞ്ഞു.

Shubhanshu Shukla's family expresses excitement at his hometown arrival
ഉത്തര്‍പ്രദേശില്‍ തീര്‍ഥാടകര്‍ സഞ്ചരിച്ച ട്രാക്ടറിലേക്ക് ട്രക്ക് ഇടിച്ചു കയറി; എട്ട് മരണം; 43 പേര്‍ക്ക് പരിക്ക്

'എന്റെ മകന്‍ ഒന്നര വര്‍ഷത്തിന് ശേഷമാണ് വീട്ടിലേക്ക് വരുന്നത്. വളരെക്കാലത്തിനുശേഷം കാണാന്‍ കഴിഞ്ഞതില്‍ ഞാന്‍ വളരെ സന്തോഷവതിയാണ്. കുടുംബം മുഴുവനും ശുഭാംശുവിനെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലേക്ക് പോകുന്നു...' അമ്മ എഎന്‍ഐയോട് പറഞ്ഞു. ഈ ദിവസത്തിനായി വളരെക്കാലമായി കാത്തിരിക്കുകയായിരുന്നുവെന്നും സഹോദരി പറഞ്ഞു, വീട്ടിലേക്ക് മടങ്ങിവരുന്നതിനേക്കാള്‍ സന്തോഷകരമായ മറ്റൊന്നുമില്ലെന്നും ശുഭാംശു രാജ്യത്തെ നിരവധി കുട്ടികള്‍ക്ക് പ്രചോദനമാകുമെന്നും അവര്‍ പറഞ്ഞു.

'എനിക്ക് വളരെ സന്തോഷത്തിലും ആവേശത്തിലുമാണ്. ഈ ദിവസത്തിനായി ഞങ്ങള്‍ വളരെക്കാലമായി കാത്തിരിക്കുകയായിരുന്നു. ശുഭാംശു ഒടുവില്‍ ലഖ്നൗവിലേക്ക് വീട്ടിലേക്ക് വരുന്നു... ഇതാണ് ഏറ്റവും വലിയ നേട്ടം. കുട്ടികള്‍ ഉള്‍പ്പെടെ എല്ലാവരും വീട്ടിലേക്ക് സ്വാഗതം ചെയ്യാന്‍ അവിടെ ഉണ്ടാകും. ഇതിനേക്കാള്‍ സന്തോഷകരമായ മറ്റൊന്നില്ല. ശുഭാംശു കുട്ടികളെ പ്രചോദിപ്പിക്കുകയാണ്...' സഹോദരി എഎന്‍ഐ യോട് പറഞ്ഞു. ബഹിരാകാശത്ത് എത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ് ശുഭാംശു ശുക്ല. നാസ ആക്‌സിയം ബഹിരാകാശ ദൗത്യം പൂര്‍ത്തിയാക്കി ജൂലൈ 15 നാണ് ശുഭാംശു ഭൂമിയിലെത്തിയത്.

Shubhanshu Shukla's family expresses excitement at his hometown arrival
പ്രണയിച്ച് വിവാഹം; 21കാരിയായ ഗര്‍ഭിണിയെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി; ഉപേക്ഷിക്കുന്നതിനിടെ പിടിയില്‍
Summary

Group Captain Shubhanshu Shukla's family expresses excitement at his hometown arrival

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com