'സ്‌കൈറൂട്ട് വിക്ഷേപണം 28 വയസുള്ള യുവാക്കളുടേത്, 56 വയസ്സുള്ള ചെറുപ്പക്കാരന്റേതല്ല'; രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് പ്രധാനമന്ത്രി

ഇതൊരു യാദൃശ്ചികതയല്ല. നമ്മുടെ രാജ്യത്തെ യുവാക്കളുടെ ശേഷിയും ആഗ്രഹങ്ങളും ബഹിരാകാശം പോലെ അതിരുകളില്ലാത്തതാണെന്ന ശക്തമായ സന്ദേശമാണിതെന്നും അദ്ദേഹം പറഞ്ഞു.
Narendra Modi
പ്രധാനമന്ത്രിfile
Updated on
1 min read

ന്യൂഡല്‍ഹി: ഹൈദരാബാദ് ആസ്ഥാനമായുള്ള ബഹിരാകാശ സ്റ്റാര്‍ട്ടപ്പായ 'സ്‌കൈറൂട്ട്' എയറോസ്പേസിന്റെ വിജയാഘോഷത്തിനിടെ പ്രതിപക്ഷനേതാവ് രാഹുല്‍ഗാന്ധിയെ പരോക്ഷമായി പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ നേട്ടം 'ഏതെങ്കിലും 56 വയസ്സുള്ള ചെറുപ്പക്കാരന്റേതല്ല', മറിച്ച് ശരാശരി 28 വയസ്സ് പ്രായമുള്ള പുതിയ യുവാക്കളുടെ ടീമിന്റേതാണെന്നാണ് മോദിയുടെ പരിഹാസം.

പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനത്തിന് മുന്നോടിയായുള്ള പ്രസംഗത്തിലാണ് സ്റ്റാര്‍ട്ടപ്പിന്റെ വിജയത്തില്‍ പ്രശംസിക്കുകയും അഭിമാന നിമിഷമെന്ന് വിശേഷിപ്പിക്കുകയും ചെയ്തത്. ഇതിനിടയിലാണ് പേര് പരാമര്‍ശിക്കാതെ രാഹുല്‍ ഗാന്ധിയെ കളിയാക്കിയിരിക്കുന്നത്.

ലോകത്തിലെ വളരെ കുറച്ച് രാജ്യങ്ങള്‍ മാത്രമേ ഇത്തരം സ്വകാര്യ സംരംഭങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുള്ളൂ. ഇന്ത്യയുടെ യുവാക്കള്‍ ബഹിരാകാശത്തേക്ക് ഒരു പുതിയ യാത്ര ആരംഭിച്ചിരിക്കുന്നു. ഇതൊരു വമ്പന്‍ വിജയമാണ്. ഇന്ത്യയുടെ ആഗോള പ്രതിച്ഛായ സാര്‍വത്രിക അംഗീകാരവും സ്വീകാര്യതയും നേടുകയാണ്. ഇതൊരു യാദൃശ്ചികതയല്ല. നമ്മുടെ രാജ്യത്തെ യുവാക്കളുടെ ശേഷിയും ആഗ്രഹങ്ങളും ബഹിരാകാശം പോലെ അതിരുകളില്ലാത്തതാണെന്ന ശക്തമായ സന്ദേശമാണിതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ പ്രതിരോധശേഷിയും ലക്ഷ്യബോധവുമാണ് സാമ്പത്തിക രംഗത്തെ വളര്‍ച്ച പ്രതിഫലിപ്പിക്കുന്നതെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി, വിവിധ മേഖലകളില്‍ രാജ്യം വന്‍ കുതിപ്പ് കൈവരിക്കുന്ന സമയത്താണ് പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനം ആരംഭിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു.

Narendra Modi
'നിരാഹാരം അവസാനിപ്പിക്കാം, ഈ മൂന്ന് കാര്യങ്ങള്‍ സാധിച്ച് തരണം'; കുറിപ്പുമായി വാങ്ചുക്
Narendra Modi
മുഖ്യമന്ത്രി വിജയ്‌യുടെ എല്ലൊടിക്കുമെന്ന് ഭീഷണി: ഡിഎംകെ എംഎൽഎ അറസ്റ്റിൽ
Narendra Modi
'റാമിനും റഹിമിനും റോബിനും തുല്യ അവകാശങ്ങള്‍' ; ഏകീകൃത സിവില്‍ കോഡ് ബില്ലിന് അംഗീകാരം നല്‍കി മധ്യപ്രദേശ് സര്‍ക്കാര്‍
Summary

Skyroot launch led by 28-year-olds, not some young 56-year-old: PM's sharp attack

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com