മുഖ്യമന്ത്രി വിജയ്‌യുടെ എല്ലൊടിക്കുമെന്ന് ഭീഷണി: ഡിഎംകെ എംഎൽഎ അറസ്റ്റിൽ

തിരുച്ചെന്തൂർ ഡി.സി.ബിയുടെ നടപടി കോവിൽപട്ടിയിലെ വിദ്വേഷ പ്രസംഗത്തിൽ
DMK MLA Arrest.
DMK Vilathikulam MLA GV Markandeyan being arrested from his house at Ambal Nagar in VilathikulamExpress
Updated on
1 min read

തൂത്തുക്കുടി: തമിഴ്‌നാട് മുഖ്യമന്ത്രിയും തമിഴക വെട്രി കഴകം അധ്യക്ഷനുമായ ജോസഫ് വിജയ്‌ക്കെതിരെ വധഭീഷണിയും വിദ്വേഷ പ്രസംഗവും നടത്തിയ കേസിൽ ഡിഎംകെ എംഎൽഎ ജി.വി. മാർക്കണ്ഡേയനെ തൂത്തുക്കുടി ജില്ലാ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. വിളാത്തികുളം മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് മാർക്കണ്ഡേയൻ.

ശനിയാഴ്ച വൈകീട്ട് കോവിൽപട്ടിയിൽ നടന്ന നന്ദിപ്രകാശ യോഗത്തിനിടെയായിരുന്നു കേസിനാസ്പദമായ സംഭവം. തമിഴ്‌നാട് നിയമസഭയിൽ വെച്ച് മുഖ്യമന്ത്രി വിജയ്‌യുടെ എല്ലുകൾ തല്ലിയൊടിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും, മുഖ്യമന്ത്രിക്കെതിരെ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തുകയും ചെയ്തെന്നാണ് എംഎൽഎയ്ക്കെതിരെയുള്ള ആരോപണം.

DMK MLA Arrest.
സിജെപി പാര്‍ലമെന്റ് മാര്‍ച്ച് ഇന്ന്; ജന്തര്‍മന്തറില്‍ വന്‍ സുരക്ഷാ സന്നാഹം; 'പാറ്റകളെ' തടയും

എംഎൽഎയുടെ പ്രസംഗത്തിനെതിരെ തമിഴക വെട്രി കഴകം നോർത്ത് ഈസ്റ്റ് ജില്ലാ ജോയിന്റ് സെക്രട്ടറി പി. കാശിരാമൻ തൂത്തുക്കുടി എസ്പി അഭിഷേക് ഗുപ്തയ്ക്ക് പരാതി നൽകുകയായിരുന്നു. പരാതി അന്വേഷിച്ച ജില്ലാ ക്രൈംബ്രാഞ്ച്, മാർക്കണ്ഡേയനെതിരെ ഭാരതീയ ന്യായ സംഹിതയിലെ (BNS) 351(3), 352, 353(2) എന്നീ വകുപ്പുകൾ പ്രകാരം കേസ് എടുത്തു. തുടർന്ന് തിങ്കളാഴ്ച അതിരാവിലെ ഡിസിബി ഇൻസ്പെക്ടർ പി. ജാനകിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം എംഎൽഎയുടെ വീട്ടിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. വിവരം അറിഞ്ഞ് ഡിഎംകെ പ്രവർത്തകർ വീടിന് മുന്നിൽ തടിച്ചുകൂടുകയും പൊലീസിനെ തടഞ്ഞ് പ്രതിഷേധിക്കുകയും ചെയ്തു. കനത്ത പൊലീസ് സന്നാഹത്തോടെ എംഎൽഎയെ കസ്റ്റഡിയിലെടുത്ത സംഘം കൂടുതൽ ചോദ്യം ചെയ്യലിനായി തൂത്തുക്കുടി എസ്പി ഓഫീസിലേക്ക് മാറ്റി. നിലവിൽ അവിടെ ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്

DMK MLA Arrest.
'വന്ദേമാതരത്തെ അവഹേളിക്കുന്ന നടപടികള്‍ കുറ്റകരം'; ഭേദഗതി ബില്‍ ഇന്ന് രാജ്യസഭയില്‍
DMK MLA Arrest.
'സ്വന്തമായി വരുമാനമില്ല', മുന്‍ ഭര്‍ത്താവിന് സര്‍ക്കാര്‍ ജീവനക്കാരിയായ ഭാര്യ ജീവനാംശം നല്‍കാന്‍ ഉത്തരവിട്ട് കോടതി
DMK MLA Arrest.
ഒമാനില്‍ സലാലയ്ക്ക് സമീപം വാഹനാപകടം; കണ്ണൂര്‍ സ്വദേശിനി മരിച്ചു, രണ്ടു പേര്‍ക്ക് പരിക്ക്
Summary

The Thoothukudi District Crime Branch (DCB) arrested DMK’s Vilathikulam MLA G.V. Markandeyan early on Monday following an FIR for issuing open threats and making provocative remarks against Chief Minister Joseph Vijay.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com