'വന്ദേമാതരത്തെ അവഹേളിക്കുന്ന നടപടികള്‍ കുറ്റകരം'; ഭേദഗതി ബില്‍ ഇന്ന് രാജ്യസഭയില്‍

ദേശീയഗീതത്തെ അവഹേളിച്ചാല്‍ 3 വര്‍ഷം വരെ തടവു ലഭിക്കാവുന്ന വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Parliament
പാര്‍ലമെന്റ് മന്ദിരം ഫയല്‍
Updated on
1 min read

ന്യൂഡല്‍ഹി: ദേശീയഗീതമായ വന്ദേമാതരത്തെ അവഹേളിക്കുന്ന നടപടികള്‍ കുറ്റകരമാക്കുന്നതിനുള്ള ഭേദഗതിബില്‍ ഇന്നു രാജ്യസഭയില്‍ അവതരിപ്പിക്കും. നേരത്തെ ദേശീയഗാനത്തിനു മാത്രമാണ് ഈ വ്യവസ്ഥയുണ്ടായിരുന്നത്. ഇപ്പോള്‍ വന്ദേമാതരത്തിനും ഉള്‍പ്പെടുത്തി ഭേദഗതി ചെയ്യാന്‍ ആണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം. ദേശീയഗീതത്തെ അവഹേളിച്ചാല്‍ 3 വര്‍ഷം വരെ തടവു ലഭിക്കാവുന്ന വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

രാഷ്ട്രപതി, ഗവര്‍ണര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന പരിപാടികളില്‍ ദേശീയഗീതവും നിര്‍ബന്ധമായി ആലപിക്കണമെന്നു വ്യവസ്ഥ ചെയ്ത കേന്ദ്രസര്‍ക്കാരാണ് ഇപ്പോള്‍ ശിക്ഷാ നടപടികളും കര്‍ശനമാക്കാന്‍ ഒരുങ്ങുന്നത്.

ബില്‍ അവതരിപ്പിക്കുന്നതില്‍നിന്നു പിന്‍മാറണമെന്നാവശ്യപ്പെട്ടു സിപിഎം രാജ്യസഭാംഗം ജോണ്‍ ബ്രിട്ടാസ് ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കു കത്തയച്ചിട്ടുണ്ട്. സുപ്രീംകോടയിലുള്‍പ്പെടെ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നിലപാടില്‍ നിന്നുള്ള മാറ്റമാണ് ബില്ലെന്നും 'വന്ദേമാതര'ത്തിന്റെ യഥാര്‍ഥ ആശയം ഉള്‍ക്കൊള്ളാതെയുള്ള നീക്കമാണിതെന്നും കത്തില്‍ പറയുന്നു. സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം 34ല്‍ നിന്നു 38 ആയി അടിയന്തരമായി ഉയര്‍ത്തിയ ഓര്‍ഡിനന്‍സിനു പകരമുള്ള ബില്‍ ഇന്നു ലോക്‌സഭയുടെ പരിഗണനയിലെത്തും.

Parliament
എസ്പാന്യാ!!! ലോക ചാംപ്യൻമാർ; അർജന്റീനയെ ഒറ്റ ​ഗോളിൽ വീഴ്ത്തി
Parliament
ഒടുവില്‍ മഞ്ഞുരുകുന്നു; മുഖ്യമന്ത്രി- കെഎസ് യു സംസ്ഥാന അധ്യക്ഷനുമായി കൂടിക്കാഴ്ച നടത്തും
Parliament
ലോകകപ്പ് ഫൈനൽ: കാലിക്കറ്റ് സർവകലാശാല നാളത്തെ പരീക്ഷകൾ മാറ്റി; പരീക്ഷ പുനഃക്രമീകരിച്ച് കേരള ടെക്നിക്കൽ യൂണിവേഴ്സിറ്റി
Summary

Vande Mataram bill to criminalize insults to India's national song introduced in Rajya Sabha today. Central government aims to toughen punitive measures, facing opposition from CPM member.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com