ചികില്‍സയിലുള്ളത് 7,88,223 പേര്‍ ; 24 മണിക്കൂറിനിടെ 96,982 പേര്‍ക്ക് കോവിഡ് ; 446 മരണം

ഇന്നലെ 50,143 പേരാണ് രോഗമുക്തി നേടിയതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on: 
1 min read

ന്യൂഡല്‍ഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 96,982 പേര്‍ക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. ഇന്നലെ ഒരു ലക്ഷത്തിലേറെ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. 

ഇന്ന് 96,982 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ, രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം  1,26,86,049 ആയി ഉയര്‍ന്നു. നിലവില്‍ 7,88,223 പേരാണ് ചികില്‍സയിലുള്ളത്. 

ഇന്നലെ 50,143 പേരാണ് രോഗമുക്തി നേടിയതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 1,17,32,279 ആയി ഉയര്‍ന്നു. 

കഴിഞ്ഞ 24 മണിക്കൂറിനിടെ 446 പേരാണ് കോവിഡ് മൂലം രാജ്യത്ത് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 1,65,547 ആയി. രാജ്യത്ത് ഇതുവരെ 8,31,10,926 പേര്‍ക്ക് വാക്‌സിനേഷന്‍ നല്‍കിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com