ആറാം ക്ലാസ് വരെ പഠിച്ചു, രണ്ട് ഭാര്യമാരും ആറ് കാമുകിമാരുമൊത്ത് ആഡംബര ജീവിതം; തട്ടിപ്പ് കേസിൽ സോഷ്യൽമീഡിയ താരം അറസ്റ്റിൽ

ഒൻപത് ക്രിമിനൽ കേസുകളിലാണ് ഇയാൾ പ്രതിയായിട്ടുള്ളത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on: 
1 min read

ലക്‌നൗ: സോഷ്യൽ മീഡിയ താരം തട്ടിപ്പ് കേസിൽ അറസ്റ്റിൽ. ഉത്തർപ്രദേശ് ഗോണ്ട സ്വദേശി അതീജ് മൗര്യ ആണ് കഴിഞ്ഞ ദിവസം സരോജിനി നഗർ പൊലീസിന്റെ പിടിയിലായത്. വ്യാജനോട്ട്, മണിചെയിൻ മോഡൽ തട്ടിപ്പ്, ഇൻഷുറൻസ് തട്ടിപ്പ് തുടങ്ങി ഒൻപത് ക്രിമിനൽ കേസുകളിലാണ് ഇയാൾ പ്രതിയായിട്ടുള്ളത്. രണ്ട് ഭാര്യമാരും ആറ് കാമുകിമാരുമുള്ള ഇയാൾ ആഡംബര ജീവിതം നയിക്കാനാണ് തട്ടിപ്പുകൾ നടത്തിയിരുന്നതെന്ന് പൊലീസ് അറിയിച്ചു. 

ആറാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ള അതീജ് സോഷ്യൽമീഡിയ റീലുകളിലൂടെയാണ് പ്രശസ്തനാകുന്നത്. തുടർന്ന് ഈ പ്രശസ്തി തന്നെയാണ് തട്ടിപ്പിന് ഉപയോഗിച്ചതും. ധർമേന്ദ്ര കുമാർ എന്ന വ്യക്തി നൽകിയ പരാതിയിലാണ് ഇപ്പോൾ അതീജ് അറസ്റ്റിലായിരിക്കുന്നത്. പണം ഇരട്ടിച്ചു നൽകാമെന്ന് പറഞ്ഞ് മൂന്ന് ലക്ഷം രൂപയാണ് ഇയാളിൽ നിന്നും അതീജ് വാങ്ങിയത്. 

രണ്ട് ഭാര്യമാർക്ക് താമസിക്കാൻ രണ്ട് വീടുകൾ ഇയാൾ നിർമിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങൾ വഴി പെൺകുട്ടികളുമായി ബന്ധം സ്ഥാപിച്ച് അവരെ വലയിലാക്കുകയാണ് ഇയാളുടെ രീതി. ഭാര്യമാരിൽ ഒരാൾക്കൊപ്പം പുതുവത്സരം ആഘോഷിക്കാൻ വിദേശത്ത് പറക്കാനിരിക്കെയാണ് അതീജിനെ പൊലീസ് വലയിലാകുന്നത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com