ജൊഹാനസ്ബർഗ്: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ പേരക്കുട്ടിയുടെ മകൻ സതീഷ് ദുപേലിയ (66) കോവിഡ് ബാധിച്ച് മരിച്ചു. ദക്ഷിണാഫ്രിക്കയിലെ ഡർബനിൽ സാമൂഹിക പ്രവർത്തകനായിരുന്നു. കോവിഡിനെ തുടർന്ന് ശ്വാസകോശത്തിലുണ്ടായ അണുബാധയും ഹൃദയാഘാതവുമാണ് മരണ കാരണമായതെന്ന് സഹോദരി ഉമ ദുപേലിയ അറിയിച്ചു.
ഗാന്ധിജിയുടെ മകൻ മണിലാൽ ഗാന്ധിയുടെ പേരമകനാണ് സതീഷ് സീത- ശശികാന്ത് ദുപേലിയ ദമ്പതികളുടെ മകനാണ്. ഉമ ദുപേലിയ, കീർത്തി മേനോൻ എന്നിവർ സഹോദരങ്ങളാണ്.
ദക്ഷിണാഫ്രിക്കയിൽ തുടങ്ങിവച്ച പ്രവർത്തനങ്ങൾ മണിലാൽ ഗാന്ധിയെ ഏൽപ്പിച്ചായിരുന്നു ഗാന്ധിജി മടങ്ങിയത്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ പിൻതലമുറക്കാർ അവിടെ തന്നെ തുടരുകയായിരുന്നു. ഡർബനിലെ ഗാന്ധി ഡവലപ്‌മെന്റ് ട്രസ്റ്റുമായി ബന്ധപ്പെട്ട ചിത്രീകരണ ചുമതല സതീഷ് ദുപേലിയയ്ക്കായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates