100 സീറ്റെങ്കിലും വേണമെന്ന് കോണ്‍ഗ്രസ്, 26 എണ്ണം നല്‍കാമെന്ന് സമാജ് വാദി പാര്‍ട്ടിയുടെ വാഗ്ദാനം

403 അംഗ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ 181 സീറ്റുകളാണ് കോണ്‍ഗ്രസ് തുടക്കത്തില്‍ ആവശ്യപ്പെട്ടിരുന്നത്
Rahul Gandhi, Akhilesh Yadav
രാഹുൽ ​ഗാന്ധി, അഖിലേഷ് യാദവ് ഫയൽ
Edited By:
Updated on: 
1 min read

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 26 സീറ്റ് വാഗ്ദാനം ചെയ്ത് സമാജ് വാദി പാര്‍ട്ടി. ഇരു പാര്‍ട്ടികളും തമ്മിലുള്ള രണ്ടാംഘട്ട സീറ്റ് വിഭജന ചര്‍ച്ച ഡല്‍ഹിയില്‍ നടക്കാനിരിക്കെയാണ് എസ് പി ജനറല്‍ സെക്രട്ടറി രാം ഗോപാല്‍ യാദവിന്റെ പ്രസ്താവന. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് ഫലത്തിന്റെ അടിസ്ഥാനത്തിലാണ് ഈ വാഗ്ദാനമെന്നും യാദവ് കൂട്ടിച്ചേര്‍ത്തു.

Rahul Gandhi, Akhilesh Yadav
ആറ് വർഷത്തിന് ശേഷം ബിജെപിയും ശിരോമണി അകാലിദളും 'ഭായ് ഭായ്'; പഞ്ചാബ് തെരഞ്ഞെടുപ്പിൽ ഒരുമിച്ച് മത്സരിക്കും, മുഖ്യമന്ത്രി സ്ഥാനം അകാലിദളിന്

കഴിഞ്ഞ തവണ കോണ്‍ഗ്രസ് വിജയിച്ച രണ്ട് സീറ്റുകളും, അവര്‍ രണ്ടാമതെത്തിയ നാല് സീറ്റുകളും, കൂടാതെ ഞങ്ങള്‍ (എസ്.പി) 60,000 മുതല്‍ 70,000 വരെ വോട്ടുകള്‍ നേടുകയും എന്നാല്‍ കോണ്‍ഗ്രസിന് ഏകദേശം 2,000 വോട്ടുകള്‍ മാത്രം ലഭിക്കുകയും ചെയ്ത 20 സീറ്റുകളുമാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ' രാം ഗോപാല്‍ യാദവ് പറഞ്ഞു.

എന്നാല്‍ 403 അംഗ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ 181 സീറ്റുകളാണ് കോണ്‍ഗ്രസ് തുടക്കത്തില്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ആദ്യഘട്ട ചര്‍ച്ചയില്‍ അയഞ്ഞ കോണ്‍ഗ്രസ് 130 സീറ്റുകളുടെ പട്ടികയാണ് സമര്‍പ്പിച്ചത്. ഏറ്റവും കുറഞ്ഞത് 100 സീറ്റുകളെങ്കിലും ലഭിക്കണമെന്നും, ഈ ആവശ്യത്തില്‍നിന്ന് പിന്നോട്ടില്ലെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.

Rahul Gandhi, Akhilesh Yadav
'കൊല്ലപ്പെടാൻ വേണ്ടിയാണ് അച്ഛന്റെ സുരക്ഷ മനഃപൂർവ്വം പിൻവലിച്ചത്'; ഗുരുതര ആരോപണവുമായി രാഹുൽ ഗാന്ധി
Rahul Gandhi, Akhilesh Yadav
'വധുക്കൾ വേശ്യകളെപ്പോലെയും പുരുഷന്മാർ പന്നികളെപ്പോലെയും'; വിവാഹച്ചടങ്ങുകളെക്കുറിച്ച് അധിക്ഷേപ പരാമർശവുമായി എഐഎംഐഎം നേതാവ്, വിവാദം
Summary

SP puts 26 seats on the table for Congress ahead of 2027 UP Assembly polls

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER