hairloss
പ്രതീകാത്മക ചിത്രം എക്സ്

പെട്ടെന്ന് മുടികൊഴിച്ചില്‍, ദിവസങ്ങള്‍ക്കകം കഷണ്ടി; പരാതിയുമായി ഗ്രാമവാസികള്‍, പരിശോധന

മുടികൊഴിച്ചില്‍ ബാധിതരായ ആളുകള്‍ക്ക് വൈദ്യചികിത്സ നല്‍കിത്തുടങ്ങി
Published on

മുംബൈ: ഏതാനും ദിവസങ്ങള്‍ക്കകം മുടികൊഴിച്ചില്‍ രൂക്ഷമാകുകയും കഷണ്ടിയാകുകയും ചെയ്തതായി പരാതിയുമായി ഗ്രാമങ്ങള്‍. മഹാരാഷ്ട്രയിലെ ബുള്‍ദാന ജില്ലയിലാണ് സംഭവം. വ്യാപകപരാതി ഉയര്‍ന്നതിനെത്തുടര്‍ന്ന് ഗ്രാമങ്ങളിലെ വെള്ളത്തില്‍ പരിശോധന നടത്തുകയാണ് അധികൃതര്‍.

സംഭവ ശ്രദ്ധയില്‍പ്പെട്ട് സംസ്ഥാന ആരോഗ്യവകുപ്പ് ഗ്രാമത്തില്‍ വിവരശേഖരണം ആരംഭിച്ചു. മുടികൊഴിച്ചില്‍ ബാധിതരായ ആളുകള്‍ക്ക് വൈദ്യചികിത്സ നല്‍കിത്തുടങ്ങിയതായി ഷെഗാവോണ്‍ ഹെല്‍ത്ത് ഓഫീസര്‍ ഡോ. ദീപാലി ബെഹേകര്‍ പറഞ്ഞു. ത്വക്ക് രോഗവിദഗ്ധന്റെ സേവനവും ഉറപ്പാക്കുന്നുണ്ട്.

ആരോഗ്യ വകുപ്പ് നടത്തിയ സര്‍വേയില്‍ ഷെഗാവ് താലൂക്കിലെ കല്‍വാഡ്, ബോണ്ട്ഗാവ്, ഹിംഗ്‌ന ഗ്രാമങ്ങളില്‍ നിന്നുള്ള 30 പേര്‍ക്ക് മുടി കൊഴിച്ചില്‍ പ്രശ്‌നവും കഷണ്ടിയും ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. മലിനീകരണം പരിശോധിക്കുന്നതിനായി ഈ ഗ്രാമങ്ങളില്‍ നിന്നുള്ള ജലസാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്ന് ജില്ലാ പരിഷത്ത് ആരോഗ്യ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com