'ഒരു കോടി രൂപ നഷ്ടപരിഹാരം വേണം': സോപ്പ് കമ്പനിക്കെതിരെ തമന്ന, ഹര്‍ജി തള്ളി മദ്രാസ് ഹൈക്കോടതി

2008 ലാണ് തമന്ന പവര്‍ സോപ്സിന്റെ ബ്രാന്‍ഡ് അംബാസഡറായി കരാറില്‍ ഒപ്പിട്ടത്.
Tamannaah Bhatia
Tamannaah Bhatiaഫെയ്സ്ബുക്ക്
Updated on
1 min read

ചെന്നൈ: പവര്‍ സോപ്‌സ് എന്ന സോപ്പ് കമ്പനിക്കെതിരെ നടി തമന്ന ഭാട്ടിയ സമര്‍പ്പിച്ച അപ്പീല്‍ മദ്രാസ് ഹൈക്കോടതി തള്ളി. തന്റെ അനുമതിയില്ലാതെ ചിത്രം ഉപയോഗിച്ചതിന് ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് തമന്ന പ്രമുഖ സോപ്പ് നിര്‍മാണ കമ്പനിക്കെതിരെ കോടതിയെ സമീപിച്ചത്.

Tamannaah Bhatia
'ജാലവിദ്യക്കാരന്‍ ഒടുവില്‍ പിടിക്കപ്പെട്ടു; നിങ്ങളല്ല രാജ്യം, സൈന്യമെന്നാല്‍ ബിജെപിയല്ല'; രാഹുല്‍ മാപ്പുപറയണമെന്ന് രാജ്‌നാഥ് സിങ്

2008 ലാണ് തമന്ന പവര്‍ സോപ്സിന്റെ ബ്രാന്‍ഡ് അംബാസഡറായി കരാറില്‍ ഒപ്പിട്ടത്. കരാര്‍ ഒരു വര്‍ഷത്തേയ്ക്കായിരുന്നു. കരാര്‍ കാലാവധി കഴിഞ്ഞിട്ടും തന്റെ ചിത്രങ്ങളും വീഡിയോകളും സോപ്പ് കവറുകളിലും പരസ്യങ്ങളിലും കമ്പനി അനുമതിയില്ലാതെ ഉപയോഗിച്ചുവെന്ന് തമന്ന ആരോപിച്ചു. ഇത് തന്റെ മറ്റ് ബ്രാന്‍ഡ് കരാറുകളെ ബാധിച്ചുവെന്നും താരം വാദിച്ചു.

Tamannaah Bhatia
'സ്ത്രീകളെ മറയാക്കുന്നു; നീക്കം ജാതി സെന്‍സസ് അട്ടിമറിക്കാന്‍, രാഷ്ട്രീയ ഭുപടം മാറ്റാനുള്ള ശ്രമം; ഇത് വനിതാ സംവരണ ബില്‍ അല്ല'

2011 ജനുവരി 18 നും 2011 ഫെബ്രുവരി 1 നും കമ്പനിക്കും ഏജന്‍സിയായ ജി & ഡി കമ്മ്യൂണിക്കേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡിനും നോട്ടീസ് അയച്ചിട്ടും മറുപടി ലഭിച്ചില്ലെന്ന് ഭാട്ടിയ ആരോപിച്ചു. കരാര്‍ കാലാവധിക്ക് ശേഷം കമ്പനി ചിത്രങ്ങള്‍ ഉപയോഗിച്ചു എന്ന് തെളിയിക്കാന്‍ മതിയായ രേഖകള്‍ ഹാജരാക്കാന്‍ നടിക്കായില്ലെന്ന് കോടതി നിരീക്ഷിച്ചു. ഹാജരാക്കിയ സോപ്പ് കവറുകളും മറ്റ് രേഖകളും വിശ്വസനീയമല്ലെന്ന് കോടതി വിലയിരുത്തി.നേരത്തെ 2017-ല്‍ സിംഗിള്‍ ബെഞ്ച് ഈ കേസ് തള്ളിയിരുന്നു. ഇതിനെതിരെ തമന്ന നല്‍കിയ അപ്പീലാണ് ഇപ്പോള്‍ ജസ്റ്റിസുമാരായ പി. വേല്‍മുരുകന്‍, കെ. ഗോവിന്ദരാജന്‍ തിലകവാടി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് തള്ളിയത്.

Summary

'want Rs 1 crore compensation': Tamannaah's petition against soap company dismissed by Madras High Court

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com