

ചെന്നൈ: തമിഴ്നാട്ടില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. വൈകീട്ട് ആറ് മണിവരെയാണ് പ്രചാരണത്തിനുള്ള സമയം. ആറു മണിക്കു ശേഷം സമൂഹമാധ്യമങ്ങൾ വഴിയുള്ള പ്രചാരണത്തിനും തെരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. 23-ാം തീയതിയാണ് തമിഴ്നാട്ടിൽ വോട്ടെടുപ്പ്.
രാഷ്ട്രീയ പാർട്ടികളെല്ലാം അവസാനവട്ട തീവ്ര പ്രചാരണത്തിലാണ്. മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഇന്ന് വൈകിട്ട് മൂന്ന് മണി മുതൽ പ്രചാരണം തുടങ്ങും. തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ് ചെന്നെയിൽ പര്യടനം നടത്തും. പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസാമി സേലത്തും എടപ്പാടിയിലും പ്രചാരണം നടത്തും. ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ, കനിമൊഴി എം പി എന്നിവരും പ്രചാരണത്തിൽ സജീവമാണ്.
പശ്ചിമ ബംഗാളിൽ ആദ്യഘട്ട വോട്ടെടുപ്പിനുള്ള പരസ്യപ്രചാരണവും ഇന്ന് അവസാനിക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അടക്കം കേന്ദ്രമന്ത്രിമാരും ബിജെപി നേതാക്കളും കലാശക്കൊട്ടിനായി ഇന്ന് ബംഗാളിൽ എത്തും. ആകെയുള്ള 294 മണ്ഡലങ്ങളിൽ 152 സീറ്റുകളിലേക്കാണ് 23 ന് ആദ്യഘട്ട പോളിങ് നടക്കുക.
വടക്കൻ ബംഗാളിലെ കൂച്ച് ബിഹാർ, അലിപുർദുവാർ ജൽപായ്ഗുരി, ഡാർജിലിങ്, മാൾഡ അടക്കം ജില്ലകളാണ് വ്യാഴാഴ്ച പോളിങ് ബൂത്തിലെത്തുക. കൂടുതൽ പ്രശ്നബാധിത ബൂത്തുകളുള്ള മൂർഷിദാബാദിലും ആദ്യഘട്ടത്തിലാണ് വോട്ടെടുപ്പ്. നൂറുകണക്കിന് കേന്ദ്രസേന അംഗങ്ങളെയാണ് പ്രശ്നബാധിത ബൂത്തുകളിൽ വിന്യസിച്ചിരിക്കുന്നത്. ഏപ്രിൽ 29നാണ് ബംഗാളിൽ രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates