ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോളജ് വിദ്യാര്‍ഥികള്‍ക്ക് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി പളനിസ്വാമി. വിദ്യാര്‍ഥികള്‍ക്കായി സൗജന്യ ഡാറ്റാ കാര്‍ഡുകള്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു
കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ കോളജുകള്‍ ഓണ്‍ലൈന്‍ ക്ലാസുകളാണ് നടത്തിവരുന്നത്. ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുന്നതിനായി വിദ്യാര്‍ഥികളെ പ്രാപ്തമാക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ സൗജന്യ ഡാറ്റാ കാര്‍ഡുകള്‍ നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ദിവസം രണ്ടു ജി ബി വീതമായിരിക്കും സൗജന്യ ഡാറ്റാകാര്‍ഡുവഴി ലഭ്യമാകുക. ജനുവരി മുതല്‍ ഏപ്രില്‍ വരെയായിരിക്കും കാലാവധി.
ഏകദേശം 9.69 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് ഡാറ്റാ കാര്‍ഡുകള്‍ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പളനിസ്വാമി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates