വിവാഹവാര്‍ഷികവും ജന്മദിനവും കുടുംബത്തിനൊപ്പം ആഘോഷമാക്കാം; പൊലീസുകാര്‍ക്ക് പ്രത്യേകം അവധിയുമായി തെലങ്കാന

സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥരുടെ ക്ഷേമവും ജോലി-ജീവിത സന്തുലിതാവസ്ഥയും മെച്ചപ്പെടുത്തുന്നതിനുള്ള വലിയൊരു ചുവടുവെപ്പായാണ് ഈ തീരുമാനം വിലയിരുത്തപ്പെടുന്നത്
Telangana Cops To Get Leave On Birthdays, Wedding Anniversaries
തെലങ്കാന പൊലീസ്
Updated on
1 min read

ഹൈദരബാദ്: വിവാഹ വാര്‍ഷികത്തിലും ജന്മദിനത്തിലും പൊലീസുകാര്‍ക്ക് പ്രത്യേകം അവധിയുമായി തെലങ്കാന. പൊലീസുകാരുടെ ക്ഷേമം മുന്‍നിര്‍ത്തിയാണ് തീരുമാനം. ഇത് സംബന്ധിച്ച് ഡിജിപി ഉത്തരവ് ഇറക്കി.

Telangana Cops To Get Leave On Birthdays, Wedding Anniversaries
അടുത്ത മാസം വിദേശത്തേക്ക് മടങ്ങാനിരിക്കെ മരണമെത്തി; ഫുട്‌ബോള്‍ കളിക്കുന്നതിനിടെ ഇടിമിന്നലേറ്റ് യുവാവിന് ദാരുണാന്ത്യം

പൊലീസ് ഉദ്യോഗസ്ഥരുടെ മനോവീര്യം വര്‍ധിപ്പിക്കാനും ജോലിഭാരത്തിനിടെ വ്യക്തിജീവിതം ഉറപ്പാക്കുകയും ലക്ഷ്യമിട്ടാണ് നടപടി. അസാധാരണമായ സാഹചര്യങ്ങളിലൊഴികെ മറ്റെല്ലാ അവസരങ്ങളിലും ഇത്തരത്തില്‍ അവധി നല്‍കാന്‍ എല്ലാ യൂണിറ്റ് ഓഫീസര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയതായി സര്‍ക്കുലറില്‍ പറയുന്നു. ഇത് സംബന്ധിച്ച രേഖകള്‍ സമര്‍പ്പിക്കുകയും മുന്‍കൂട്ടി അപേക്ഷ നല്‍കുകയും ചെയ്യുന്നവര്‍ക്ക് മാത്രമേ അവധി ലഭിക്കൂ.

Telangana Cops To Get Leave On Birthdays, Wedding Anniversaries
ഒടുവില്‍ ലോഡ് ഷെഡിങ്; അരമണിക്കൂര്‍ ഇരുട്ടില്‍; ഹര്‍ത്താലില്‍ സ്വമേധയാ കേസ് എടുത്ത് ഹൈക്കോടതി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥരുടെ ക്ഷേമവും ജോലി-ജീവിത സന്തുലിതാവസ്ഥയും മെച്ചപ്പെടുത്തുന്നതിനുള്ള വലിയൊരു ചുവടുവെപ്പായാണ് ഈ തീരുമാനം വിലയിരുത്തപ്പെടുന്നത്. 'റാങ്ക് വ്യത്യാസമില്ലാതെ തെലങ്കാന പൊലീസിലെ ഓരോ അംഗത്തിനും അവരുടെ ജീവിതത്തിലെ പ്രധാനപ്പെട്ട നിമിഷങ്ങള്‍ കുടുംബത്തോടൊപ്പം ആഘോഷിക്കാന്‍ അവസരം നല്‍കുക എന്നതിനാണ് ഇതിലൂടെ മുന്‍ഗണന നല്‍കുന്നത്,' എന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

Summary

Telangana Cops To Get Leave On Birthdays, Wedding Anniversaries

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com