അയോധ്യ സംഭാവനത്തട്ടിപ്പ്: രാമക്ഷേത്ര സന്ദര്‍ശനത്തിനെത്തിയ യുപി കോണ്‍ഗ്രസ് അധ്യക്ഷന്‍ വീട്ടുതടങ്കലില്‍

റായ് ബറേലി എംപി കിഷോരി ലാല്‍ ശര്‍മയെ അയോധ്യയ്ക്കു സമീപം തടഞ്ഞുവെന്നും ബാരാബങ്കി എംപി തനൂജ് പുനിയയെ അറസ്റ്റ് ചെയ്‌തെന്നുമാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്
The Ayodhya donation scam controversy has escalated as Uttar Pradesh Congress President Ajay Rai
തടഞ്ഞുവച്ചിരിക്കുന്ന ഉത്തർ പ്രദേശ് കോൺഗ്രസ് അധ്യക്ഷൻ അജയ് റായ്x
Updated on
1 min read

ലക്‌നൗ: ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് റായിയെ അയോധ്യയില്‍ വീട്ടുതടങ്കലിലാക്കിയെന്ന് ആരോപണം. അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് വിവാദത്തിനിടെയാണ് പുതിയ സംഭവം. ചൊവ്വാഴ്ച രാമക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്നതിനായി അയോധ്യയിലെത്തിയതിനു പിന്നാലെ അജയ് റായിയെ പൊലീസ് അറസ്റ്റ് ചെയ്തതായി ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് ആരോപിച്ചു.

The Ayodhya donation scam controversy has escalated as Uttar Pradesh Congress President Ajay Rai
ഭര്‍ത്താവിനേക്കാള്‍ വരുമാനമുള്ള ഭാര്യക്ക് ജീവനാംശം നല്‍കേണ്ടതില്ല: കര്‍ണാടക ഹൈക്കോടതി

കുമര്‍ഗഞ്ച് കാര്‍ഷിക സര്‍വകലാശാല ഗസ്റ്റ് ഹൗസില്‍ അജയ് റായിയെ തടഞ്ഞുവച്ചിരിക്കുകയാണ്. റായ് ബറേലി എംപി കിഷോരി ലാല്‍ ശര്‍മയെ അയോധ്യയ്ക്കു സമീപം തടഞ്ഞുവെന്നും ബാരാബങ്കി എംപി തനൂജ് പുനിയയെ അറസ്റ്റ് ചെയ്‌തെന്നുമാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. സംഭാവനത്തട്ടിപ്പില്‍ അയോധ്യയിലെത്തി ജനങ്ങളോട് സംവദിക്കാനായി കോണ്‍ഗ്രസ് നിയോഗിച്ച സംഘത്തിലെ അംഗങ്ങളാണ് ഇവര്‍.

ഭയം കാരണമാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഇങ്ങനെ ചെയ്യുന്നതെന്നും വീട്ടുതടങ്കലിലാക്കുന്നത് ഭീരുത്വം നിറഞ്ഞ നടപടിയാണെന്നും അജയ് റായ് എക്‌സിലൂടെ പറഞ്ഞു. ബിജെപി സര്‍ക്കാരിന്റെ ഏകാധിപത്യം അതിന്റെ മൂര്‍ധന്യത്തിലാണ്. ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് സംഘം അയോധ്യ സന്ദര്‍ശിക്കാനും ശ്രീരാമ ദര്‍ശനം നടത്തിയ അനുഗ്രഹം വാങ്ങാനും ഇരുന്നതാണ്. ഞാന്‍ യോധ്യയിലെത്തിയ ഉടന്‍ ബിജെപി സര്‍ക്കാര്‍ ഭയന്നു, പൊലീസ് എന്നെ ഹോട്ടലില്‍നിന്ന് അറസ്റ്റ് ചെയ്ത് ജീപ്പില്‍ കയറ്റി. എന്തിനാണ് ഭൂമി അഴിമതിക്കേസിലും അയോധ്യയിലെ തട്ടിപ്പിലും പങ്കുള ഈ 'സംഭാവനക്കള്ളന്മാര്‍' രാമഭക്തര്‍ ഇവിടെ വരുന്നതിനെ ഭയപ്പെടുന്നത്. ഞങ്ങള്‍ പിന്മാറുകയോ തലകുനിക്കുകയോ ചെയ്യില്ല, എന്നാണ് അജയ് റായ് എക്‌സില്‍ കുറിച്ചത്.

The Ayodhya donation scam controversy has escalated as Uttar Pradesh Congress President Ajay Rai
രാമക്ഷേത്ര സംഭാവന തട്ടിപ്പ്: പ്രതികള്‍ക്ക് വേണ്ടി ഹാജരാകില്ലെന്ന് ബാര്‍ അസോസിയേഷന്‍; ചമ്പത്‌ റായ്‌യോട് അയോധ്യ വിടാന്‍ നിര്‍ദേശം
The Ayodhya donation scam controversy has escalated as Uttar Pradesh Congress President Ajay Rai
ഹൈവേയില്‍ കാര്‍ പിന്നോട്ടെടുക്കുന്നതിനിടെ എസ് യു വി വന്നിടിച്ചു, ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം, വിഡിയോ
Summary

The Ayodhya donation scam controversy has escalated as Uttar Pradesh Congress President Ajay Rai was placed under house arrest upon his arrival to visit the Ram Temple

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com