അവിഹിത ബന്ധം, നഗ്നചിത്രങ്ങള്‍ കാട്ടി ഭീഷണി; യുവാവിനെ കൊന്നു കനാലില്‍ തള്ളി; ഓട്ടോ ഡ്രൈവറും ഭാര്യയും പിടിയില്‍

പ്രകാശിനെ കൊലപ്പെടുത്തി മുല്ലപ്പെരിയാറില്‍ നിന്നു വൈഗ അണക്കെട്ടിലേക്കു വെള്ളം കൊണ്ടു പോകുന്ന കനാലില്‍ തള്ളുകയായിരുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

കുമളി : അവിഹിത ബന്ധത്തിന്റെ പേരില്‍ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ ഓട്ടോ ഡ്രൈവറും ഭാര്യയും അടക്കം മൂന്നുപേര്‍ അറസ്റ്റില്‍. തമിഴ്‌നാട്ടിലെ കമ്പത്ത് സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ കമ്പം നാട്ടുകാല്‍ തെരുവില്‍ പ്രകാശ് (37) ആണ് കൊല്ലപ്പെട്ടത്. 

കേസില്‍ ഓട്ടോ ഡ്രൈവര്‍ വിനോദ് കുമാര്‍ (34), ഭാര്യ നിത്യ (26), മൃതദേഹം കൊണ്ടുപോകാന്‍ സഹായിച്ച വിനോദിന്റെ സുഹൃത്ത് രമേശ് (31) എന്നിവരാണ് അറസ്റ്റിലായത്. പ്രകാശിനെ കൊലപ്പെടുത്തി മുല്ലപ്പെരിയാറില്‍ നിന്നു വൈഗ അണക്കെട്ടിലേക്കു വെള്ളം കൊണ്ടു പോകുന്ന കനാലില്‍ തള്ളുകയായിരുന്നു. 

പ്രകാശിന് വിനോദിന്റെ ഭാര്യ നിത്യയുമായി വഴിവിട്ട ബന്ധം ഉണ്ടായിരുന്നു. ഇതുകണ്ടെത്തിയതോടെ അയാളെ വധിക്കാന്‍ വിനോദ് കുമാര്‍ പദ്ധതി തയാറാക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തന്റെ നഗ്‌നചിത്രങ്ങള്‍ കാട്ടി പ്രകാശ് ഭീഷണിപ്പെടുത്തിയെന്ന് നിത്യ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. 

21 മുതല്‍ ഭര്‍ത്താവിനെ കാണാനില്ലെന്നു കാട്ടി പ്രകാശിന്റെ ഭാര്യ പരാതി നല്‍കിയതോടെയാണ്, യുവാവിന്റെ തിരോധാനം സംഭവം പുറത്തറിയുന്നത്. കേസില്‍ അറസ്റ്റിലാകുമെന്ന് ഉറപ്പായതോടെ വിനോദും നിത്യയും കുറ്റം ഏറ്റുപറഞ്ഞ് പൊലീസിന് മുമ്പാകെ കീഴടങ്ങുകയായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

FSSAI proposes red warning labels for packaged foods
RSS chief Mohan Bhagwat
Chennai Woman murder case
Mallikarjun Kharge, Rahul Gandhi
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com