

ന്യൂഡല്‍ഹി: ഇരുചക്ര വാഹനങ്ങളില്‍ പത്തു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഇളവ് അനുവദിക്കാന്‍ സാധിക്കില്ലെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. എളമരം കരീം എംപിക്ക് നല്‍കിയ മറുപടിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. ഇത് കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തിന് വിരുദ്ധമാണെന്് മന്ത്രി ചൂണ്ടിക്കാട്ടി. ഇളവ് തേടി സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ കത്തിനു കേന്ദ്രം ഇതുവരെ മറുപടി നല്‍കിയിട്ടില്ല.
പത്തുവയസ്സില്‍ താഴെയുള്ള കുട്ടികളെ മൂന്നാമത്തെ യാത്രക്കാരായി കണക്കാക്കി കേന്ദ്ര മോട്ടോര്‍ വാഹന നിയമം ഭേദഗതി ചെയ്യണം എന്നാണ് എളമരം കരീം എംപി ആവശ്യപ്പെട്ടിരുന്നത്. പന്ത്രണ്ട് വയസ്സുവരെയുള്ള കുട്ടികള്‍ക്ക് ഇളവ് നല്‍കണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നത്.
തിങ്കളാഴ്ച മുതല്‍ എഐ ക്യാമറകള്‍ പ്രവര്‍ത്തിച്ചു തുടങ്ങുന്ന സാഹചര്യത്തിലാണ് കുട്ടികള്‍ക്ക് ഇളവില്ലെന്ന കേന്ദ്രത്തിന്റെ മറുടി ലഭിച്ചിക്കുന്നത്. കേന്ദ്രത്തിന്റെ തീരുമാനം വരുന്നതുവരെ പന്ത്രണ്ട് വയസ്സില്‍ താഴെയുള്ള ഒരുകുട്ടിക്ക് മാതാപിതാക്കള്‍ക്കൊപ്പം ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുന്നതിന് പിഴ ചുമത്തേണ്ടതില്ലെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം.
ഈ വാർത്ത കൂടി വായിക്കൂ കോഴിക്കോട് രണ്ടു കുട്ടികളെ കടലില്‍ കാണാതായി; തിരച്ചില്‍
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
