'വിദ്യാഭ്യാസ രംഗത്ത് വലതുപക്ഷത്തിന്റേത് വാചക കസര്‍ത്ത്, കേരളവും ഗുജറാത്തും തമ്മിലുള്ള അന്തരം ഇതിന് ഉത്തരം'

ThinkEdu 2026: CPI(M) RS MP John Brittas says 'right-wing rhetoric inconsistent with reality'
തിങ്ക് എഡ്യുവില്‍ ജോണ്‍ ബ്രിട്ടാസ്
Updated on
1 min read

ചെന്നൈ: വിദ്യാഭ്യാസ രംഗത്ത് വലതുപക്ഷത്തിന്റേത് വാചക കസര്‍ത്ത് മാത്രമാണെന്നും അടിസ്ഥാന യാഥാര്‍ത്ഥ്യങ്ങളുമായി പൊരുത്തപ്പെടുന്നതല്ലെന്നും രാജ്യസഭാ എംപിയും സിപിഎം നേതാവുമായ ജോണ്‍ ബ്രിട്ടാസ്.കേരളത്തിലെ സ്‌കൂളുകളില്‍ നിന്ന് വളരെ ചെറിയ ശതമാനം മാത്രമുള്ള കുട്ടികളുടെ കൊഴിഞ്ഞുപോക്ക് ഇത് വ്യക്തമാക്കുന്നതായും അദ്ദേഹം പറഞ്ഞു.

'കഴിഞ്ഞ വര്‍ഷം ഗുജറാത്തില്‍ ഏകദേശം 2,40,000 വിദ്യാര്‍ത്ഥികള്‍ സ്‌കൂളുകളില്‍ നിന്ന് കൊഴിഞ്ഞുപോയി, അതേസമയം ചെന്നൈയില്‍ ഈ കണക്ക് 15,000 ത്തില്‍ താഴെയാണ്. കേരളത്തില്‍ ഇത് ഏകദേശം 1,700 കുട്ടികളാണ്. 1,700 നും 2,40,000 നും ഇടയിലുള്ള വ്യത്യാസം (വലതുപക്ഷത്തിന്റെ) വാചാടോപവും (ഇടതുപക്ഷത്തിന്റെ) നല്ല ഉദ്ദേശ്യങ്ങളും തമ്മിലുള്ള വ്യത്യാസമാണ്.' ബ്രിട്ടാസ് പറഞ്ഞു.

ThinkEdu 2026: CPI(M) RS MP John Brittas says 'right-wing rhetoric inconsistent with reality'
'അന്ന് ആ സ്ത്രീ പറഞ്ഞത് വരയാടുകളുടെ നിലനില്‍പ്പില്‍ നിര്‍ണായകമായി; ജൈവവൈവിധ്യ സംരക്ഷണത്തില്‍ പ്രാദേശിക സമൂഹങ്ങളുടെ പങ്ക് വലുത്'-വിഡിയോ

ഇത്തവണ സംസ്ഥാനത്ത് കാലുറപ്പിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങള്‍ നടക്കില്ല. കേരളം ഭരിക്കാന്‍ ബിജെപിക്ക് അവസരം നല്‍കാത്തതാണ് കേരളം കേരളമായതെന്നും ബ്രിട്ടാസ് പറഞ്ഞു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ തിങ്ക് എഡ്യു കോണ്‍ക്ലേവിന്റെ 14-ാമത് പതിപ്പില്‍ '‘Left or Right in the Road Ahead: Ideology in Education’' എന്ന വിഷയത്തില്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ജോണ്‍ ബ്രിട്ടാസ്.

Summary

ThinkEdu 2026: CPI(M) RS MP John Brittas says 'right-wing rhetoric inconsistent with reality'

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

m a baby, John Brittas
Delhi Police enters AKG Bhavan to arrest SFI leader Aishe Ghosh
cp john
John Brittas
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com