നൂല്‍ കെട്ടുകള്‍ ഹെറോയിനില്‍ മുക്കിവച്ചു, ഉണക്കി കടത്താന്‍ ശ്രമം; 90 കിലോ മയക്കുമരുന്നു പിടിച്ചു

നൂല്‍കെട്ടുകള്‍ ഹെറോയിനില്‍ മുക്കിവച്ച് ഉണക്കിയെടുത്താണ് കടത്താന്‍ ശ്രമിച്ചത്. കെട്ടുകണക്കിന് നൂലുകള്‍ കണ്ടയ്‌നറില്‍ ഉണ്ടായിരുന്നു
ഹെറോയിനില്‍ മുക്കിയെടുത്ത് ഉണക്കിയ നൂല്‍ കെട്ടുകള്‍/സിബിഐസി ട്വീറ്റ് ചെയ്ത ചിത്രം
ഹെറോയിനില്‍ മുക്കിയെടുത്ത് ഉണക്കിയ നൂല്‍ കെട്ടുകള്‍/സിബിഐസി ട്വീറ്റ് ചെയ്ത ചിത്രം
Updated on
1 min read

അഹമ്മദാബാദ്: ഗുജറാത്തില്‍ നൂലില്‍ ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച 90 കിലോഗ്രാം ഹെറോയിന്‍ പിടിച്ചു. വിപണിയില്‍ 450 കോടി രൂപ വില വരുമെന്ന് അധികൃതര്‍ അറിയിച്ചു.

ഗുജറാത്ത് ഭീകര വിരുദ്ധ സ്‌ക്വാഡും റവന്യൂ ഇന്റലിജന്‍സ് ഡയറക്ടറേറ്റും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഷിപ്പിങ് കണ്ടയ്‌നറില്‍ കത്താന്‍ ശ്രമിച്ച മയക്കുമരുന്ന് പിടികൂടിയത്. ഇറാനില്‍നിന്ന് ഗുജറാത്തിലെ അമ്രേലി തുറമുഖത്ത് എത്തിയതാണ് കപ്പല്‍.

നൂല്‍കെട്ടുകള്‍ ഹെറോയിനില്‍ മുക്കിവച്ച് ഉണക്കിയെടുത്താണ് കടത്താന്‍ ശ്രമിച്ചത്. കെട്ടുകണക്കിന് നൂലുകള്‍ കണ്ടയ്‌നറില്‍ ഉണ്ടായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Nearly 1.95 lakh state-backed content blocking orders were issued to Instagram, Facebook, and YouTube via the MHA Sahyog porta
deadbody in suitcase
Old age parents
Man posing as delivery agent rapes techie after entering her Pune home
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com