'വെള്ളത്തില്‍ ഞാന്‍ തന്നെയാണ് രാജാവ്'; മുതലയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട് ജീവനും കൊണ്ട് ഓടി കടുവ- വീഡിയോ 

ഇന്ത്യന്‍ കാടുകളില്‍ രാജാവിനെ പോലെ വാഴുന്നത് കടുവകളാണ് എന്ന് ഒരു പരിധി വരെ പറയാം
മുതലയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട് കരയ്ക്ക് കയറിയ കടുവയുടെ ദൃശ്യം
മുതലയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട് കരയ്ക്ക് കയറിയ കടുവയുടെ ദൃശ്യം
Updated on: 
1 min read

ഇന്ത്യന്‍ കാടുകളില്‍ രാജാവിനെ പോലെ വാഴുന്നത് കടുവകളാണ് എന്ന് ഒരു പരിധി വരെ പറയാം. ​ഗിർ വനത്തിൽ മാത്രമേ സിംഹങ്ങളുള്ളൂ. എന്നാല്‍ മുതലയുള്ള വെള്ളത്തില്‍ കടുവയ്ക്ക് പോലും രക്ഷയില്ല എന്ന് വ്യക്തമാക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.

സുരേന്ദര്‍ മെഹ്‌റ ഐഎഫ്എസ് ആണ് വീഡിയോ പങ്കുവെച്ചത്. മുതലയുമായുള്ള ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട് ജീവനും കൊണ്ട് ഓടുന്ന കടുവയുടെ ദൃശ്യങ്ങളാണ് വീഡിയോയുടെ ഉള്ളടക്കം. 

തുടക്കത്തില്‍ വെള്ളത്തില്‍ മുതലയുമായി കടുവ ഏറ്റുമുട്ടുന്നത് കാണാം. എന്തുംസംഭവിക്കാവുന്ന നിമിഷങ്ങള്‍. ഒടുവില്‍ മുതലയുടെ ആക്രമണത്തില്‍ നിന്ന് കുതറിയോടി കരയില്‍ എത്തി കടുവ രക്ഷപ്പെടുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Election Commission of India
Air Marshal Ashutosh Dixit
Rahul Gandhi, Priyanka Gandhi
INDIA Bloc Protest Election Commission HQ
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com