ന്യൂഡല്‍ഹി: രാജ്യത്തിന്റെ യഥാര്‍ഥ ചരിത്രം പറയേണ്ട സമയമാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ധൈര്യവും തത്ത്വശാസ്ത്രവും നിറഞ്ഞതാണ് ഇന്ത്യന്‍ ചരിത്രം. എന്നാല്‍ ദീര്‍ഘകാലമായി ചരിത്രത്തെ വളച്ചൊടിക്കുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അസമിന്റെ മഹത്തായ സംസ്‌കാരത്തെ ഉയര്‍ത്തപ്പിടിച്ച ലച്ചിത് ബോര്‍ഫുകന്റെ 400-ാം ജന്മ വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷത്തിന്റെ സമാപന സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മോദി. സ്വാതന്ത്ര്യത്തിന് ശേഷവും വളച്ചൊടിച്ച കൊളോണിയല്‍ ചരിത്രമാണ് പഠിപ്പിച്ചത്. രാജ്യത്തിന്റെ ചരിത്രം ധീരതയും തത്ത്വശാസ്ത്രവും നിറഞ്ഞതാണ്. ഇത് സ്വാംശീകരിക്കേണ്ട സമയമായെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ആദ്യം രാജ്യം എന്ന ആശയത്തെ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാന്‍ ലച്ചിത് ബോര്‍ഫുകന്റെ ജീവിതം പ്രചോദനമാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. എണ്ണിയാല്‍ ഒടുങ്ങാത്ത ഒരുപാട് പേരുടെ ധീരതയുടെ കഥയാണ് ഇന്ത്യന്‍ ചരിത്രം. നിര്‍ഭാഗ്യകരമെന്ന് പറയട്ടെ, ഇതില്‍ പല പ്രമുഖരുടെയും ധീരത അംഗീകരിക്കുന്നില്ലെന്നും മോദി പറഞ്ഞു.
കൊളോണിയലിസത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട ഇന്ത്യ, രാജ്യത്തിന്റെ പൈതൃകം വീണ്ടെടുത്തു വരികയാണ്. കൂടാതെ വിസ്മൃതിയില്‍ ആണ്ടുപോയ ധീരരെ ഓര്‍ത്തെടുക്കുന്നതായും മോദി പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
