കശ്മീരില്‍ കേബിള്‍ കാര്‍ തകരാറില്‍; മലയാളികള്‍ ഉള്‍പ്പടെ 300 പേര്‍ കുടുങ്ങിയത് മണിക്കൂറുകളോളം; രക്ഷാപ്രവര്‍ത്തനം; വിഡിയോ

സാങ്കേതിക തകരാര്‍ കാരണമാണ് കേബിള്‍ കാര്‍ സര്‍വീസ് നിലച്ചത്.
Tourists stranded in cable car in Jammu and Kashmir's Gulmarg
വിനോദ സഞ്ചാരികള്‍ കേബിള്‍ കാറില്‍ തുടങ്ങി
Updated on
1 min read

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഗുല്‍മാര്‍ഗില്‍ കേബിള്‍ കാറില്‍ മലയാളികള്‍ ഉള്‍പ്പടെയുള്ള സഞ്ചാരികള്‍ കുടുങ്ങി. മൂന്നോറോളം പേരാണ് കുടുങ്ങികിടക്കുന്നത്. ഇവരെ പുറത്ത് എത്തിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. സാങ്കേതിക തകരാര്‍ കാരണമാണ് കേബിള്‍ കാര്‍ സര്‍വീസ് നിലച്ചത്. ഇത് പരിഹരിക്കാനുള്ള ശ്രമം തുടരുന്നതായും സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള അറിയിച്ചു.

Tourists stranded in cable car in Jammu and Kashmir's Gulmarg
ലൈംഗിക കുറ്റവാളികള്‍ക്ക് മാപ്പില്ല; കടുത്ത ശിക്ഷ ഉറപ്പാക്കണം; പൊലീസിന് നിര്‍ദേശവുമായി വിജയ്

ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് സംഭവം. വിനോദസഞ്ചാരികള്‍ കേബിള്‍ കാറില്‍ സഞ്ചരിക്കുന്നതിനിടെ പെട്ടന്ന് നിലയ്ക്കുകയായിരുന്നു. സൈന്യം ഉള്‍പ്പടെ സ്ഥലത്ത് എത്തിയിട്ടുണ്ട്. കാലാവസ്ഥ പ്രതികൂലമായതിനാല്‍ രക്ഷാപ്രവര്‍ത്തനം മന്ദഗതിയിലാണ്.

Tourists stranded in cable car in Jammu and Kashmir's Gulmarg
'എന്തിനാണ് മാതാവിനെ കൊല്ലാന്‍ കൊണ്ടുവന്നത്?'; ബക്രീദിന് അറക്കാനെത്തിച്ച പശുക്കളെ മടക്കിയയച്ച് മുസ്ലീം വിശ്വാസികള്‍; അന്നം മുട്ടുമെന്ന് ഹിന്ദു കര്‍ഷകര്‍

'സാങ്കേതിക തകരാറിനെ തുടര്‍ന്ന് കേബിള്‍ കാര്‍ സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവെച്ച ഗുല്‍മാര്‍ഗ് ഗൊണ്ടോളയിലെ സ്ഥിതിഗതികള്‍ സര്‍ക്കാര്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. എല്ലാ കാബിനുകളും സുരക്ഷിതമാണ്. കുടുങ്ങിക്കിടക്കുന്ന വിനോദസഞ്ചാരികളെ സുരക്ഷിതമായി ഒഴിപ്പിക്കുന്നതിനുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ പരിശീലനം ലഭിച്ച സംഘത്തിന്റെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു,' ഒമര്‍ അബ്ദുള്ളയുടെ ഓഫീസ് അറിയിച്ചു. സ്ഥിതിഗതികള്‍ പൂര്‍ണ്ണമായും നിയന്ത്രണവിധേയമാണ്, ആരും പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും സര്‍ക്കാര്‍ കൂട്ടിച്ചേര്‍ത്തു.

Summary

Tourists stranded in cable car in Jammu and Kashmir's Gulmarg; rescue ops underway

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com